Thursday, February 09, 2012   7:58 AM IST
Supplements
Home>> Vaartha Life>> Speed
Speed
യൂത്ത് സെലിബ്രേഷന് ഡാസ്ലര്‍
Sunday, June 13, 2010
|
|
|
ബൈക്ക് പ്രേമികളായ യുവാ ക്കളെ ആവേശഭരിത രാക്കാന്‍ ഹോണ്ട സിബി യൂണികോണ്‍ ഡാസ്ലര്‍ എത്തി. അഗ്രസി വ് സ്റ്റൈലിങ് എന്നാണു കമ്പനി ഈ ന്യൂ ജനറേഷന്‍ ബൈക്കിനെ വിശേഷിപ്പിക്കുന്നത്. 2004ല്‍ യൂണികോണ്‍ ബൈക്കുമായി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതാ ണ് ജപ്പാനിലെ ഹോണ്ട മോട്ടോര്‍ കമ്പനി. പിന്നീട് അവരതു പരിഷ്കരിച്ചു, പേരിലും മാറ്റമുണ്ടായി- സിബി യൂണികോണ്‍. ഒരുപടി കൂടി കടന്നു കൂടുതല്‍ മൂല്യം പകരുന്നതും ഏറെ വ്യത്യസ്തതകളുമുള്ള ഡാസ്ലര്‍ മോഡലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

കാഴ്ചയിലെ സൗന്ദര്യം, രൂപ കല്‍പ്പന, ശൈലി, ആക്സസറീ സ്, പ്രകടനം, മൈലേജ്, സുഖസൗകര്യം, പിക്കപ്പ് എന്നിവയിലെ ല്ലാം ഡാസ്ലര്‍ മികവുറ്റതാണെന്നു ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എച്ച്എംഎസ്ഐ) അവകാശപ്പെടുന്നു. ഫ്ളോട്ടിങ് സൈ ഡ് കൗള്‍, അഗ്രസീവ് ഫ്രണ്ട്, വീതിയേറിയ പിന്‍ടയര്‍, മുന്നിലും പിന്നി ലും ഡിസ്ക് ബ്രേക്കുകള്‍, ട്യൂബ്ലെസ് ടയറുകള്‍, മെയ്ന്‍റനന്‍സ് ഫ്രീ ബാറ്ററി, വിസ്കസ് എയര്‍ ഫില്‍റ്റര്‍, മോണോ സസ്പെന്‍ഷന്‍, ഡിജിറ്റല്‍ മീറ്റര്‍... ഈ 150 സിസി ബൈക്കിലെ സവിശേഷതകള്‍ ഇതൊക്കെയാണ്.

ബൈക്ക് യാത്രക്കാരുടെ ശൈലീതാത്പര്യങ്ങളെല്ലാം അനുസൃതമായാണു ഡാസ്ലര്‍ നിരത്തിലിറങ്ങിയത്. നവീകരിച്ച 150 സിസി ഹോണ്ട എന്‍ജിനുമായി 14 ബിഎച്ച്പി ശക്തിയാണ് ഡാസ്ലര്‍ നല്‍കുന്നത്. ഫ്ളോട്ടിങ് സൈഡ് കൗള്‍, സ്ക്രീന്‍ലെസ് ഫ്രണ്ട് കൗള്‍, ഹാഫ് ചെയിന്‍ കെയ്സ്, ടു ടോണ്‍ സീറ്റ്, ന്യൂ ഡിസൈന്‍ മിറര്‍, ഹാന്‍ഡില്‍ ബാര്‍ വെയ്റ്റ്സ്, 3ഡി എംബ്ലം... പുരുഷന്മാര്‍ക്കിട യില്‍ കൂടുതല്‍ മികച്ച പ്രതിച്ഛായ ലക്ഷ്യമിട്ടു ഹോണ്ട ഒരുക്കിയ സവിശേഷതകളാണിവ. ബിഎസ് 3 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പരിസ്ഥിതി സൗഹൃദ ബൈക്കാണിത്.

ഇക്കൊല്ലം 1,20,000 ബൈക്കുകള്‍ കേരളത്തില്‍ വില്‍ക്കാനാ ണു ഹോണ്ടയുടെ ലക്ഷ്യം. കഴി ഞ്ഞ സാമ്പത്തികവര്‍ഷം രാജ്യ ത്ത് 12.7 ലക്ഷം ബൈക്കുകളാണു ഹോണ്ട ഇന്ത്യയില്‍ വിറ്റത്. ഇക്കൊല്ലം 18 ശതമാനം വില്‍പ്പന വളര്‍ച്ചയാണു പ്രതീക്ഷ.

ആര്‍മര്‍ ഗോള്‍ഡ് മെറ്റാലിക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, സ്വേഡ് സില്‍വര്‍ മെറ്റാലിക്, പേള്‍ സിയന റെഡ് എന്നീ നിറങ്ങളില്‍ ഡാസ്ലര്‍ ലഭ്യം. മൈലേജ് 60 കിലോമീറ്റര്‍. കൊച്ചിയിലെ എക്സ്ഷോറൂം വില 65,393 രൂപ.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code