ദീപ്തി ശൈലജ
വാസ്തുശാസ്ത്രത്തില്‍ അളവുകള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും ഏറെയാണ്. അളവുകളിലും അവയുടെ ആനുപാതികമായ ക്രമീകരണത്തിലും അധിഷ്ഠിതമായ ഒന്നാണു വാസ്തുശാസ്ത്രം. ഏതൊരു വസ്തുവിന്‍റെയും രൂപം അളവിലാണു വിശദീകരിക്കുന്നത്. സമയത്തെ മണിക്കൂര്‍, മിനിറ്റ്, സെക്കന്‍ഡ്, നാഴിക, വിനാഴിക എന്നിങ്ങനെ അളക്കുന്നതുപോലെ വാസ്തുശാസ്ത്രത്തിലെ അളവുകള്‍ക്കും ഒരു ഏകകം അഥവാ യൂനിറ്റ് ഉണ്ട്. അതാണ് മുഴക്കോല്‍.
(ഒരു മുഴക്കോല്‍ എന്നാല്‍ 72 സെന്‍റി മീറ്റര്‍ എഴുപത്തിരണ്ടിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ആദ്യഭാഗത്തില്‍ത്തന്നെ വിശദീകരിച്ചിരുന്നു. ഉദാഹരണത്തിന് ശാസ്ത്രീയ സംഗീതം നോക്കാം. എഴുപത്തിരണ്ടു മേളകര്‍ത്താ രാഗങ്ങളാണ് സംഗീതത്തിന്‍റെ അടിസ്ഥാനം. ഓരോ രാഗത്തെയും ഇത്രാമത് മേളകര്‍ത്താരാഗം എന്നാണു വിശേഷിപ്പിക്കുക. ഇവിടെയും 72 എന്ന സംഖ്യയുടെ പ്രാധാന്യമാണ് വെളിപ്പെടുന്നത്.)
അളവുകളുടെ ആരംഭം പരമാണുവില്‍ നിന്നും ആരംഭിക്കുന്നു എന്നു പറഞ്ഞിരുന്നുവല്ലോ. പരമാണുവില്‍ നിന്നു തുടങ്ങിയാല്‍ അളവുകള്‍ ഇങ്ങനെയാണു ക്രമീകരിക്കുക.
8 പരമാണു = 1 ത്രസരേണു
8 ത്രസരേണു = 1 രോമാഗ്രം
8 രോമാഗ്രം = 1 ലീക്ഷ
8 ലീക്ഷ = 1 യൂകം
8 യൂകം = 1 യവം (32768 പരമാണു ചേര്‍ന്നാല്‍ ഒരു യവം)
8 യവം = 1 അംഗുലം
12 അംഗുലം = 1 വിതസ്തി
2 വിതസ്തി = 1 കോല്‍ (മുഴക്കോല്‍)
ഇനി, മുഴക്കോല്‍ എട്ടു വിധത്തില്‍ ഉണ്ടെന്നും അവ ഏതെല്ലാമെന്നും നോക്കാം.
1) 24 അംഗുലം = 1 കിഷ്കു
2) 25 അംഗുലം = പ്രാ ജാപത്യം
3) 26 അംഗുലം = 1 ധനുര്‍മുഷ്ടി
4) 27 അംഗുലം = 1 ധനുര്‍ഗൃഹം
5) 28 അംഗുലം = 1 പ്രാച്യം
6) 29 അംഗുലം = 1 വൈദേഹം
7) 30 അംഗുലം = 1 വൈപുല്യം
8) 31 അംഗുലം = 1 പ്രകീര്‍ണം
ഇവയില്‍ ഗൃഹം, അങ്കണം എന്നിവ അളക്കാന്‍ കിഷ്കു ഉപയോഗിക്കുന്നു. വിമാനത്തിന്‍റെ അളവാണു പ്രജാപത്യം. ധനുര്‍മുഷ്ടികൊണ്ട് എല്ലാ സ്ഥലത്തെയും എല്ലാ ഗൃഹവും അളക്കാം. അഗ്രഹാരം, ഗ്രാമം, ഉദ്യാനം, കുളം, ചിറ തുടങ്ങിയവയ്ക്ക് ധനുര്‍ഗൃഹം എന്ന അളവ്. പ്രാച്യം, വൈദേഹം, വൈപുല്യം, പ്രകീര്‍ണം എന്നിവ യഥാക്രമം ശൂദ്രര്‍, വൈശ്യര്‍, ക്ഷത്രിയര്‍, ബ്രാഹ്മണര്‍ എന്നിവരുടെ ഗൃഹങ്ങളെ അളക്കാന്‍ ഉപയോഗിക്കാമെന്ന് വാസ്തുശാസ്ത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
സ്ഥൂലവും സൂക്ഷ്മവുമായ വസ്തുക്കളെ അളക്കാന്‍ ലളിതവും സൗകര്യപ്രദവുമായ മാനങ്ങളാണ് വാസ്തു ശാസ്ത്രത്തിലുള്ളത്. ആനുപാതിക മാനവ്യവസ്ഥയും കേവല മാനവ്യവസ്ഥയും ഉണ്ട്.
എ) ആനുപാതിക മാനവ്യവസ്ഥയില്‍ മനുഷ്യശരീരത്തിന്‍റെ അളവില്‍ പ്രതിപാദിക്കുന്നത് താലമാനം ; ഗണിതത്തിന്‍റെ അളവുള്ളത് ദണ്ഡുമാനം
(താലമാനം - ഉദാ: ഒരാള്‍ പൊക്കം, ഒരാള്‍ നീളം, എന്നിങ്ങനെയുള്ള അളവുകള്‍)
ബി) കോവലമാനവ്യവസ്ഥയില്‍ മനുഷ്യ ശരീരത്തിന്‍റെ അളവില്‍ പറയുന്നത് അംഗുലമാനം. ധാന്യത്തിന്‍റെ അളവില്‍ ഉള്ളത് യവമാനം.
(യവം നവധാന്യങ്ങളില്‍പ്പെടുന്ന ഒന്നാണ്. ഒരുതരം ഗോതമ്പാണി ത്. ഉത്തമം, മധ്യമം തുടങ്ങിയ യവങ്ങളില്‍ ഉത്തമം ആണ് മാനവ്യവ സ്ഥയില്‍ വരുക)
ഓരോന്നിനെയും അളക്കുന്നതിന് ഓരോ രീതിയുണ്ട്. ഗൃഹത്തെ അളക്കുമ്പോള്‍ പൊക്കം, ദീര്‍ഘം, വിസ്താരം എന്നിങ്ങനെ കണക്കിലാക്കാം. ഭൂമിയുടെ വലുപ്പവും ഉടമസ്ഥന്‍റെ ധനശേഷിയും അനുസരി ച്ച് ഏത് അളവിലും വീടുവയ്ക്കാം. മുറികളുടെ വലുപ്പം, വാതിലുകള്‍, ജനാലകള്‍, മുറികളുടെ സ്ഥാനം, അളവ്, പൂജാമുറി വേണോ, വേണ്ട യോ തുടങ്ങി ഏതിനും തീരുമാനങ്ങള്‍ എടുക്കാം.
ഏത് ആധുനിക നിര്‍മാണ രീതിയിലും പ്രാവര്‍ത്തികമാക്കാവുന്ന പൗരാണിക മേന്മയുള്ള ശാസ്ത്രശാഖയാണ് വാസ്തുശാസ്ത്രം എന്നത് അതിന്‍റെ മൂല്യംകൂട്ടുന്നു. മാനവ്യവസ്ഥയില്‍ ആധാരം, ലഘുമാനം എന്നിവയുണ്ട്. ഓരോന്നിനെയും അളക്കാന്‍ പ്രത്യേകം മാനങ്ങളും രീതിയുമുണ്ട്.
1) നഗരം (ജനപദം) അളവ് ഇങ്ങനെ യോജനയില്‍
ഒരു യോജന = 800 നാഴിക (ഉദ്ദേശം 23 കിമീ) (ആധാരം)
ഒരു നാഴിക = 800 ദണ്ഡ് = 2.88 കിമീ (ലഘുമാനം)
2) ഭൂപ്രദേശങ്ങളുടെ അളവ് :- രജ്ജുവില്‍
ഒരു രജ്ജു = 8 ദണ്ഡ് = 23 കിമീ (ആധാരം)
1 ദണ്ഡ് = 2.88 മീറ്റര്‍ (ലഘുമാനം)
3) പുരയിടങ്ങള്‍ (പറമ്പ്) - അളവ്
1 ദണ്ഡ് = 2.88 മീറ്റര്‍ = 8 വിതസ്തി (ആ)
1 വിതസ്തി = 36 സെമീ = 12 അംഗുലം (ല)
4) കെട്ടിടം അഥവാ വീടിന്‍റെ അളവ്
1 വ്യാമം = 8 പാദം = 192 സെമീ
1 പദം = 8 അംഗുലം = 24 സെമീ
5) വാതില്‍, ജനാല എന്നിവയുടെ അളവ്
1 ഹസ്തം = 8 പര്‍വം = 72 സെമീ
1 പര്‍വം = 3 അംഗുലം = 9 സെമീ
6) ഉരുപ്പടി അഥവാ തടിയുടെ അളവ്
1 പദം = 8 അംഗുലം = 24 സെമീ
1 അംഗുലം = 3 സെമീ
7) ചെറിയ ഭാഗങ്ങളുടെ അളവ്
1 അംഗുലം = 8 യവം
1 യവം = 0.375 സെമീ
സൂക്ഷ്മ ഭാഗങ്ങളുടെ അളവ്
1 യവം = 8 തിലം = 375 സെമീ
1 തിലം = 0.047 സെമീ
ചുറ്റളവിന്‍റെ പ്രാധാന്യം വാസ്തുശാസ്ത്രത്തിന്‍റെ കാലിക പ്രസക്തി തുടങ്ങിയവ വരും ആഴ്ചകളില്‍.
യദുക്തം ശംഭുനാപൂര്‍വം വാസ്തുശാസ്ത്രം പുരാതനം
വാസ്തുശാസ്ത്രം പുരാതനമായ ഒന്നാണ്. ശ്രീ പരമേശ്വരനില്‍ നിന്നും ഉപദേശിതമായതും ശ്രീപരമേശ്വരനു മുമ്പ് ഉണ്ടായിരുന്നതും (ഉപദേശിക്കണമെങ്കില്‍ അതിനു മുമ്പ് ഉണ്ടായിരിക്കണമല്ലോ) വേദങ്ങളോളം തന്നെ പഴക്കമുണ്ടായിരുന്നതാണ് വാസ്തു. അതായത് അതി പുരാതനമായ ഒന്ന്.
(വേദങ്ങളില്‍ ചുടുകട്ട (ഇഷ്ടിക)യെക്കുറിച്ച് പരാമര്‍ശമുണ്ട്)
Close...
Maximum Character Allowed -
4000