Sign Up
|
Sign In
Sign Out
|
Login
Close...
User Name
Password
Save my username and password
Edit Profile
Forgot password?
Change password
Vaartha Blog
|
Forum
|
RSS
|
Download Font
Tuesday, September 07, 2010 6:36 AM IST
Search
Malayalam
English
1 141 News %>
News
Headlines
Kerala News
National News
World News
Business
Sports
Editorial
NRK Zone
Regional
1 142 Features %>
Features
Cinema
Cartoon
Caricature
Vaartha Life
Astrology
Archives
Announcements
Supplements
Speed
EduPlus
Job4U
Real Estate
Travel
TrendZ
Home
>> Headlines
Latest News
വയനാട്ടില്‍ ഒഴിപ്പിക്കല്‍ തുടങ്ങി
Wednesday,
June 16,
2010
Other Stories
EMail
|
Print
|
Blog
|
Rate the Story
Close...
കല്‍പ്പറ്റ
വയനാട് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഭൂമി കൈയേറ്റം പൊലീസ് ഒഴിപ്പിച്ചു. 400ഓളം പൊലീസുകാരും പത്തോളം റവന്യൂ ഉദ്യോഗസ്ഥരും ഒഴിപ്പിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്നു.
പൊഴുതന, ചൂരല്‍മല എന്നിവിടങ്ങളിലെ റവന്യുഭൂമി, ഹാരിസണ്‍സ് മലയാളം പ്ലാന്‍റേഷന്‍റെ പരിധിയിലുള്ള മേപ്പാടി, ചുണ്ടേല്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള ഭൂമി കൈയേറിയ ആദിവാസികളെയാണ് ജില്ലാ കലക്റ്ററുടെ നേതൃത്വത്തില്‍ റവന്യു പൊലീസ് സംഘം ഒഴിപ്പിച്ചത്. ചെറുത്തുനില്‍പ്പിന് ശ്രമിക്കാതെ കൈയേറ്റക്കാര്‍ മാറിനിന്നു. ഇവിടങ്ങളിലെ കുടിലുകള്‍ പൂര്‍ണമായും തകര്‍ത്താണ് ആദിവാസികളെ ഒഴിപ്പിച്ചത്.
ജനതാദള്‍ നേതാവ് അഡ്വ. ജോര്‍ജ് പോത്തന്‍റെ വെള്ളാരം കുന്നിലെ കൈവശഭൂമി ആദ്വാസികളില്‍നിന്ന് ഒഴിപ്പിച്ചെടുക്കാന്‍ പൊലീസിനായില്ല. നൂറോളം ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഇതില്‍ പകുതിയോളം പേരുടെ കുടില്‍ പൊലീസ് പൊളിച്ചുനീക്കി. പൊലീസ് നടപടി തുടരവേ പി. കൃഷ്ണപ്രസാദ് എം.എല്‍എ, കെ.സി. കുഞ്ഞിരാമന്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ ആദിവാസികളും കര്‍ഷകത്തൊഴിലാളികളും ചെറുത്തുനില്‍പ്പു ശക്തമാക്കുകയായിരുന്നു. ഇതോടെ സ്ഥിതിഗതികള്‍ വഷളാവുമെന്നായി. ഇതേത്തുടര്‍ന്ന് ജില്ലാ കലക്റ്റര്‍ പൊലീസ് നടപടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു.
പൊലീസ് പോയതിനു പിന്നാലെ പൊളിച്ച കുടിലുകള്‍ സമരക്കാര്‍ കെട്ടാന്‍ തുടങ്ങി.
ആദിവാസികള്‍ക്ക് ഭൂമി നല്‍കാതെ സമരം നിര്‍ത്തുന്ന പ്രശ്നമില്ലെന്നും വെടിവച്ചുകൊന്നാലും തങ്ങള്‍ ഈ സമരത്തില്‍നിന്ന് പിന്‍മാറില്ലെന്നും കൃഷ്ണപ്രസാദ് എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആദിവാസികളെ കുടിയിറക്കിയ സ്ഥലങ്ങളിലും വീണ്ടും കൈയേറി കുടില്‍ കെട്ടാനാണ് സമരസമിതി തീരുമാനം.
വയനാട്ടിലെ ഭൂമി കൈയേറ്റം ഈ മാസം 18നകം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയും ചെയ്തു. ഇതേത്തുടര്‍ന്നായിരുന്നു ഇന്നലത്തെ പൊലീസ് നടപടി.
കൈയേറ്റം ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായി വയനാട്ടിലെ കല്‍പ്പറ്റ, വൈത്തിരി, മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ കലക്റ്റര്‍ ടി. ഭാസ്കരന്‍ ചൊവ്വാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ആദിവാസി ക്ഷേമസമിതി ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി.
EMail
|
Print
|
Blog
|
Rate the Story
Bookmark This Page
Reditt
Del.icio.us
Newsvine
Facebook
My Yahoo
Twitter
Orkut
Related News
Most Rated News
Most Visited News
NH വീതി: സുരക്ഷയെ ബാധിക്കും
കൈവെട്ട്: രാജ്യദ്രോഹക്കുറ്റത്തിനു കേസ്
രൂപയ്ക്കു പുതിയ ചിഹ്നം
ദേവസ്വംബോര്‍ഡില്‍ അഴിമതി പൊതുതത്വം
ഷിബു സോറന് രാജിവച്ചു
എന്തിനെന്നല്ല,എന്തുകൊണ്ട് : ഫാരിസ്
സ്മാര്‍ട്ട് സിറ്റി ചര്‍ച്ചയ്ക്കു നടപടിയില്ല
വടകര:വീരേന്ദ്രകുമാറിനെ തഴഞ്ഞു
അഭയ കേസ്: മദര്‍ പറഞ്ഞത് കെട്ടുകഥ
CPM ലിസ്റ്റ് ആയി; പ്രഖ്യാപനം ഇന്ന്
Close...
Name
Email
City
Comments:
Maximum Character Allowed -
4000
Comments
Be the first to comment on this News or Article...
Language
Malayalam
English
*
Name
*
City
*
Comments
Maximum Characters -
4000
*
Enter the Security Code
*
Name
*
City
*
Comments
പരമാവധി അക്ഷരങ്ങള്‍ -
4000
*
Enter the Security Code
വളഞ്ഞു