ദീപ്തി ശൈലജ
വാസ്തുശാസ്ത്ര പ്രകാരം അളവുകളുടെ പ്രാധാന്യം ഓരോ അളവിന്‍റെയും പ്രത്യേകത, ഏകകം എന്നിവയെല്ലാം കഴിഞ്ഞ ആഴ്ച വിശദീകരിച്ചിരുന്നല്ലോ. എന്നാല്‍, വാസ്തുവിദ്യയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ചുറ്റളവ്. ഒരു വീടിന്‍റെ ദീര്‍ഘവും വിസ്താരവും തമ്മില്‍ കൂട്ടി, ഇരട്ടിച്ചാല്‍ (അതായത് രണ്ടു കൊണ്ടു ഗുണിച്ചാല്‍) ആ വീടിന്‍റെ ചുറ്റളവ് ലഭിക്കും.
(അതായത് length + breadth x 2 = ചുറ്റളവ്. l + b x 2 = )
ഇത്ര സെന്‍റിമീറ്റര്‍ ആണ് ചുറ്റളവായി ലഭിക്കുന്നതെങ്കില്‍ അതിനെ കോല്‍ അളവാക്കി മാറ്റാന്‍ 72 കൊണ്ടു ഹരിക്കുക. ചുറ്റളവിന് അഞ്ചു തലങ്ങളുണ്ട്, അഥവാ, ചുറ്റളവ് അഞ്ചു തരത്തിലുണ്ട്. കുറച്ചുകൂടി വ്യക്തമാകാന്‍ മറ്റൊരു രീതിയില്‍ വിശദമാക്കാം. ഒരു മനുഷ്യന്‍റെ ജീവിതത്തിലെ എല്ലാ അവസ്ഥകളും ഗൃഹത്തിനുമുണ്ട് എന്നാണ് അറിയേണ്ടത്. ഒരാള്‍ ജനിച്ച്, വളര്‍ന്ന്, പൂര്‍ണാവസ്ഥയിലെത്തി, ക്ഷയിച്ച്, മരിക്കുന്നു. ഇതാണല്ലോ മനുഷ്യ ജീവിത ചക്രം. അഞ്ചു വ്യത്യസ്ത തലങ്ങളിലൂടെ അയാള്‍ കടന്നു പോകുന്നു. ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, മരണം. ഇതുപോലെ ഗൃഹനിര്‍മാണത്തിലുമുണ്ട് ഇതേ അവസ്ഥകളും തലങ്ങളും; ഇതേ വേരുകളില്‍ത്തന്നെ.
ബാല്യത്തിന്‍റെ ചപലത, കൗമാരത്തിന്‍റെ കൗശലം, യൗവനത്തിന്‍റെ പ്രസരിപ്പ് വാര്‍ധക്യത്തിന്‍റെ അവശത, പിന്നെ മരണം. ഇവയില്‍ക്കൂടി ഓരോ ഗൃഹവും കടന്നു പോകുന്നു. ഇങ്ങനെയുള്ള ഓരോ കാലവും ഓരോ ചുറ്റളവിലൂടെയാണ് സഞ്ചരിക്കുന്നത്. മരണത്തിലെത്തുന്ന ചുറ്റളവിനെയാണ് മരണച്ചുറ്റ് എന്നു പറയുന്നത്. (ചില വീടുകളുടെ ചുറ്റളവ് എടുത്തു കഴിയുമ്പോള്‍ മരണച്ചുറ്റ് ഉണ്ടെന്നു വാസ്തുവിദഗ്ധര്‍ പറയുന്നത് ഓര്‍ക്കുക). അഞ്ചു തലങ്ങളിലൂടെ കടന്നുപോയി ഒരു ചക്രം അവസാനിക്കുന്നു. വീണ്ടും അടുത്ത cycle ആരംഭിക്കുകയായി. കൂടുതല്‍ മനസിലാവാന്‍ കണക്കുകള്‍ തന്നെയാണ് ഉചിതം.
1) 3 കോല്‍ച്ചുറ്റില്‍ ബാല്യം ആരംഭിക്കുന്നു.
6 കോല്‍ 8 അംഗുലത്തില്‍ ബാല്യം അവസാനിക്കുന്നു.
2) 7 കോല്‍ കൗമാരത്തിന്‍റെ ആരംഭം.
9 കോല്‍ 16 അംഗുലത്തില്‍ കൗമാരം തീരുന്നു.
3) 10 കോല്‍ 8 അംഗുലത്തില്‍ യൗവനം തുടങ്ങുന്നു.
13 കോല്‍ അളവില്‍ യൗവനത്തിന് അവസാനം.
4) 13 കോല്‍ 16 അംഗുലത്തില്‍ വാര്‍ധക്യം എത്തുന്നു.
16 കോല്‍ 8 അംഗുലത്തില്‍ വാര്‍ധക്യം തീരും.
5) 17 കോല്‍ അളവില്‍ മരണം തുടങ്ങുകയായി.
19 കോല്‍ 16 അംഗുലത്തില്‍ അവസാനിക്കും.
വീണ്ടും അടുത്ത cycle ബാല്യം തുടങ്ങുകയായി.
മരണച്ചുറ്റിന്‍റെ അളവ് പറഞ്ഞിരിക്കുന്നത്. ഒരു ചെറിയ മുറിയുടെ അലവായി കണക്കാക്കിയാല്‍ മതി. (ഒരു ര്യരഹല - ല്‍) വീടിന്‍റെ വലുപ്പം കൂടുന്നത് അനുസരിച്ച് ചുറ്റളവിലും വ്യത്യാസം വരും. മരണച്ചുറ്റളവ് മുകളില്‍ സൂചിപ്പിച്ച കണക്കിന്‍റെ ഗുണിതങ്ങളായി വരും. എല്ലാ കണക്കുകളും അങ്ങനെത്തന്നെയാണ്. (24 സെമീ അഥവാ 8 അംഗുലം എന്ന അടിസ്ഥാന സംഖ്യയുടെ അരിത്്മെറ്റിക് പ്രോഗ്രഷന്‍ ആണ് മേല്‍പ്പറഞ്ഞതെല്ലാം എന്നു ശ്രദ്ധിച്ചാല്‍ മനസിലാകും).
ചുറ്റളവില്‍ത്തന്നെ ഉത്തമം, മധ്യമം, അധമം എന്നിങ്ങനെയുണ്ട്. വാര്‍ധക്യവും മരണവും അധമത്തില്‍ വരുന്നതാണ്, സ്വീകാര്യമല്ല. ഗുണദോഷങ്ങളുടെ തോത് അനുസരിച്ച് ഉത്തമമോ, മധ്യമമോ സ്വീകരിക്കാം. സാങ്കേതികവിദ്യ, സാമൂഹിക - സാംസ്കാരിക ഘടന, കാലാവസ്ഥ, ഭൂസ്ഥിതി തുടങ്ങിയവ അനുസരിച്ച് കെട്ടിടത്തിന്‍റെ വലുപ്പം തീരുമാനിച്ചാണ് എപ്പോഴും ചുറ്റളവ് ക്രമീകരിക്കുക.
വാസ്തുശാസ്ത്രവും കാലിക പ്രസക്തിയും
വാസ്തുശാസ്ത്രത്തിന്‍റെ കാലിക പ്രാധാന്യത്തെക്കുറിച്ചു പറയാന്‍ ഏറെയുണ്ട്. ഒരു രാജ്യത്തെ സംസ്കാരം ഏറ്റവും നന്നായി മനസിലാക്കാന്‍, കാലപരിഛേദത്തെക്കുറിച്ചു പഠിക്കാന്‍, ആ രാജ്യത്തെ വാസ്തുവിദ്യ പരിശോധിച്ചാല്‍ മതി. (പുരാതന നഗരങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും എത്ര പഴക്കമുണ്ടെന്നു കണ്ടെത്താന്‍ കെട്ടിടാവശിഷ്ടങ്ങള്‍ സഹായിക്കുന്നുവെന്നത് ഓര്‍ക്കുക).
വാസ്തുവിദ്യ കാലോചിതവും പരിസ്ഥിതി സങ്കല്‍പ്പങ്ങള്‍ക്ക് ഇണങ്ങിയതുമാണ്. പ്രപഞ്ചത്തിലെ ഓരോന്നിനും അതിന്‍റേതായ നിയമങ്ങളുണ്ട് എന്നിരിക്കെ വാസ്തുശാസ്ത്രത്തിനും അതിന്‍റേതായ ഒരു നിയമം ഉണ്ട്. വാസ്തുവിദ്യ എന്നാല്‍ വെറും നിമിത്തങ്ങള്‍ മാത്രമല്ല. പലവിധ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ സ്ഥല നിര്‍ണയം, ഭൂസാങ്കേതികത ( ജിയോ ടെക്നിക്), മണ്ണിന്‍റെ ഘടന, മണ്ണു പരിശോധന, ജലസാന്നിധ്യം, ദിക്ക് തുടങ്ങി അനേകം കാര്യങ്ങള്‍ നിശ്ചയിച്ചതിനു ശേഷം മാത്രമേ വാസ്തുവിദ്യയില്‍ സ്ഥാന നിര്‍ണയം നടത്താറുള്ളൂ.
ഉദാ: മണ്ണു ടെസ്റ്റിനായി പണ്ടുകാലം മുതല്‍ക്കേ നിലവിലുണ്ടായിരുന്ന സമ്പ്രദായം ശ്രദ്ധിക്കുക. വാസ്തുവിദ്യാ പ്രാവീണ്യമുള്ളപലരും ഇന്നും ഈ രീതി തുടരുന്നുണ്ട്.
കെട്ടിടം വയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയില്‍ ഒരു കോല്‍ ചതുരത്തില്‍ ഒരു കുഴിയുണ്ടാക്കും (ഒരു കോല്‍ ചതുരം എന്നാല്‍ ഒരു കോല്‍ വീതി, ഒരു കോല്‍ നീളം, ഒരു കോല്‍ ആഴം). കുഴി എടുത്ത ശേഷം മണ്ണു കൊണ്ടു തന്നെ കുഴി മൂടും. മൂടുമ്പോള്‍ മൂന്നു കാര്യങ്ങളാവും സംഭവിക്കുക. അതനുസരിച്ച് മണ്ണ് ഉത്തമം, മധ്യമം, അധമം എന്നു വിധിയെഴുതും.
1) മണ്ണ് ബാക്കി വരും - ഉത്തമം
2) മണ്ണ് കൃത്യമായിരിക്കും - മധ്യമം
3) മണ്ണ് തികയാതെ വരും - അധമം (മണ്ണിന് ഉറപ്പു പോര എന്നര്‍ഥം)
ദിക്കുകള്‍ കൃത്യമായി നിശ്ചയിച്ച്, കാറ്റും വെളിച്ചവും കടന്നു വരുന്ന വിധത്തില്‍, വൃക്ഷങ്ങളുടെ സ്ഥാനം നോക്കി, ശാലാവിധാനങ്ങള്‍ക്കനുസരിച്ചാണ് സ്ഥാനനിര്‍ണയം. യുക്തിയും ബുദ്ധിയും ഉപയോഗിച്ചുള്ള സമ്പ്രദായം തന്നെയാണ് സ്ഥാന നിര്‍ണയം.
(ഉദാ: മതിലിനോടു ചേര്‍ന്നു വീടു വയ്ക്കരുത്, പൈശാച വീഥിയാവും എന്ന് ആദ്യഭാഗത്തു പറഞ്ഞിരുന്നല്ലോ. ഇതു വാസ്തുശാസ്ത്രത്തിലെ വിശദീകരണം. അതുപോലെ, കേരള ബില്‍ഡിങ് റൂള്‍ - 86 (കെബിആര്‍ - 86) ശ്രദ്ധിക്കുക. കോംപൗണ്ട് വോളില്‍ നിന്നും നിശ്ചിത അകലത്തില്‍ മാത്രമേ വീടു വയ്ക്കാവൂ എന്നാണു നിയമം).
വാസ്തു വിദ്യയുടെ കാലിക പ്രസക്തി അടുത്തയാഴ്ച തുടരും.
TIPS
കമലഭവന്‍ മുനിപരമ്പരയാതം മയാകഥിതം
(കമലഭവന്‍) ബ്രഹ്മാവില്‍ നിന്നും മുനിപരമ്പരകളിലൂടെ സിദ്ധിച്ചിട്ടുള്ള ശാസ്ത്രശാഖയാണ് ഞാനിവിടെ പറയാന്‍ പോകുന്നത്. - വാസ്തുശാസ്ത്രത്തെപ്പറ്റി ബൃഹത്സംഹിതയുടെ അമ്പത്തിമൂന്നാം പടലത്തില്‍ ഇങ്ങനെ പറയുന്നുണ്ട്.
കടപ്പാട് :
ബ്രഹ്മശ്രീ. മധു. എന്‍. പോറ്റി,
കണ്‍സല്‍ട്ടന്‍റ് ആര്‍ക്കിടെക്റ്റ്,
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്.
ഫോണ്‍: 94471 46439
Close...
Maximum Character Allowed -
4000