Wednesday, February 08, 2012   8:00 PM IST
Supplements
Home>> News>> Kerala News
Kerala News
ഡോക്റ്റര്‍മാര്‍ സമരം ശക്തമാക്കും
Tuesday, June 22, 2010
|
|
|
കൊച്ചി

ആശുപത്രി - രോഗി സംരക്ഷണ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടു സമരം ശക്തമാക്കുമെന്നു ഡോക്റ്റര്‍മാരുടെ സംയുക്ത സമരസമിതി കൗണ്‍സില്‍. ജൂണ്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നു സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ആവാത്തതിനാലാണു സമരം ശക്തമാക്കുന്നതെന്ന് ജോയ്ന്‍റ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അനുകൂല നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് വൈദ്യശാസ്ത്ര മേഖലയിലെ സംഘടനകളായ ഐഎംഎ കേരളഘടകം, കെജിഎംഒഎ, കെജിഎംസിടിഎ, കെജിഐഎംഒഎ, ക്യൂപിഎംപിഎ, സിപിഎച്ച്എ എന്നീ സംഘടനകള്‍ ചേര്‍ന്നു രൂപീകരിച്ച ജോയ്ന്‍റ് ആക്്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണു സമരം. സംസ്ഥാനത്ത് ആശുപത്രി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണു രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ആശുപത്രി രോഗി സംരക്ഷണ നിയമം കേരളത്തിലും നടപ്പാക്കണമെന്ന് ആവശ്യമുയര്‍ന്നത്. ഇതുവരെ നടന്ന ആശുപത്രി ആക്രമണങ്ങളില്‍ ഒരു കുറ്റവാളിയെപ്പോലും ശിക്ഷിച്ചിട്ടില്ല. അതേ സമയം 2846 കേസുകളാണു ഡോക്റ്റര്‍മാരുടെ പേരിലുള്ളത്.

നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനായി ക്യാബിനറ്റിന്‍റെ അംഗീകാരത്തിനു സമര്‍പ്പിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ സമീപമെത്തിയിരുന്നു. ഏറ്റവുമൊടുവില്‍ നടന്ന തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ജൂനിയര്‍ ഡോക്റ്റര്‍മാരുടെ സമരം ഒത്തുതീര്‍പ്പിനു വേണ്ടി വിളിച്ച ചര്‍ച്ചയിലും ഉടന്‍ തന്നെ ആശുപത്രി സംരക്ഷണ നിയമം നടപ്പില്‍ വരുത്തുമെന്നു വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അനുകൂല നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണു സമരം.

ഇതിനോടനുബന്ധിച്ചു നടത്തുന്ന സമരപ്രചരണജാഥ നാളെ തിരുവനന്തപുരത്തു സമാപിക്കും. സമരപരിപാടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമ ായി 24 മുതല്‍ റിലേ നിരാഹാര സത്യാഗ്രഹം നടത്താനും 30 നു സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍, സ്വകാര്യ മേഖല, മെഡിക്കല്‍ കോളെജുകളില്‍ അത്യാഹിത വിഭാഗമൊഴികെയുള്ള ജോലികളില്‍ നിന്നും വിട്ടു നിന്നു കൊണ്ട് ആശുപത്രി രോഗി സംരക്ഷണ ദിനം ആചരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code