ഫാ. വര്‍ഗീസ് അരീക്കലിന് സഭാ ബഹുമതി
കോതമംഗലം
മികച്ച സേവനത്തിനുള്ള യാക്കോബായ സുറിയാനി സഭയുടെ ബഹുമതി മുതിര്‍ന്ന വൈദികന്‍ ഫാ. വര്‍ഗീസ് അരീക്കലിന്. കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ഇതു സംബന്ധിച്ചു നല്‍കിയ ശുപാര്‍ശ സഭാതലവന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ച് ഉത്തരവു പുറപ്പെടുവിച്ചു.
27നു പീച്ചാനിക്കാട് സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ ഫാ. വര്‍ഗീസിനു കാതോലിക്ക ബാവ പ്രശസ്തിപത്രം കൈമാറി അടയാളചിഹ്നങ്ങള്‍ അണിയിക്കും. ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത അധ്യക്ഷനാകും. ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. സഭാ മുഖ്യവക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ, കോറെപ്പിസ്കോപ്പമാരായ ഔസേഫ് പാത്തിക്കല്‍, മത്തായി പൂവന്തറ, വര്‍ഗീസ് പുളിയന്‍, ടൈറ്റസ് വര്‍ഗീസ്, ഫാ. കെ.കെ. വര്‍ഗീസ്, ഫാ.കെ.ഐ. ജോര്‍ജ്, ഫാ. വര്‍ഗീസ് തൈപ്പറമ്പില്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോസ് പള്ളിയാന്‍, ടി.പി. ഏലിയാസ് മാസ്റ്റര്‍, കെ.വി. വര്‍ഗീസ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേരും.
സുറിയാനി പണ്ഡിതനും പീച്ചാനിക്കാട് സെന്‍റ് പീറ്റേഴ്സ് പല്ളി വികാരിയുമാണ് ഫാ. വര്‍ഗീസ് അരീയ്ക്കല്‍. സഭയുടെ നിരവധി പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നു. അരീയ്ക്കല്‍ ഐപ്പ്-അന്നമ്മ ദമ്പതികളുടെ മകനാണ്. മോളിയാണു ഭാര്യ. മക്കള്‍: ഇഗ്നേഷ്യസ്, ബഹനാന്‍.
Close...
Maximum Character Allowed -
4000