ഹ്യുണ്ടായി ചെറുകാര്‍ 2012ല്‍
ന്യൂഡല്‍ഹി
കാത്തിരിപ്പിനൊടുവില്‍ നിസാന്‍റെ ചെറു കാര്‍ മൈക്ര എത്തുന്നു. അടുത്തമാസം 14ന് ഇന്ത്യന്‍ വിപണയില്‍ ഇറക്കും. വില നാലു ലക്ഷത്തില്‍ താഴെയെന്നും സൂചന. മാരുതിയുടെ സ്വിഫ്റ്റിനും ഹ്യുണ്ടായിയുടെ ഐ10, 20 മോഡലുകള്‍ക്കും തിരിച്ചടിയായേക്കും. ഇവയുടെ വില യഥാക്രമം 3.44 ലക്ഷവും 6.95 ലക്ഷവുമാണ്.
ചെന്നൈയിലെ പ്ലാന്‍റില്‍ നിന്നാണു മൈക്ര വിപണിയിലെത്തുക. കഴിഞ്ഞമാസം നിസാന്‍ ബ്രാന്‍ഡ് അംബാസഡറായി രണ്‍ബീര്‍ കപുറിനെ നിയോഗിച്ചിരുന്നു. മേയ് അവസാന വാരം ബുക്കിങ് തുടങ്ങിയ മൈക്രയ്ക്ക് ഇതിനകം 1,049 ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ആദ്യ പ്രതികരണത്തില്‍ തൃപ്തനെന്നു നിസാന്‍ മാനെജിങ് ഡയറക്റ്റര്‍ കിമിനോബ് ടോകുയാമ. ആദ്യവര്‍ഷം 80,000 യൂനിറ്റുകള്‍ നിര്‍മിക്കും. 100 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുമെന്നും കമ്പനി. തായ്ലന്‍ഡ്, ചൈന, മെക്സിക്കോ എന്നീ രാജ്യങ്ങളിലും മൈക്രയുടെ നിര്‍മാണം നടക്കുന്നുണ്ട്. 2013ഓടെ രാജ്യത്ത് 1,00,000 വാഹനങ്ങള്‍ വില്‍ക്കാനാണു നിസാന്‍ ലക്ഷ്യമിടുന്നത്. രണ്ടുവര്‍ഷത്തിനകം മൈക്രയുടെ സെഡാനുള്‍പ്പെടെ ഒമ്പതു മോഡലുകള്‍ പുറത്തിറക്കും.
80 ദിവസം, ആപ്പിള്‍ വിറ്റത് 30 ലക്ഷം ഐപാഡുകള്‍
വിപണിയിലെത്തിച്ച് 80 ദിവസത്തിനകം ആപ്പിള്‍ വിറ്റഴിച്ചതു 30 ലക്ഷം ഐപാഡുകള്‍. യുഎസ് വിപണിയിലാണ് ആദ്യം ഐപാഡ് എത്തിയത്. തുടര്‍ന്ന് ഫ്രാന്‍സ്, ക്യാനഡ, ജപ്പാന്‍, ജര്‍മനി തുടങ്ങി ഒമ്പതു രാജ്യങ്ങളില്‍ കൂടി കഴിഞ്ഞമാസം എത്തിച്ചു. 11,000 പുതിയ ആപ്ലിക്കേഷനുകളാണു കമ്പനി ഐപാഡില്‍ ഒരുക്കിയത്. ചില രാജ്യങ്ങളില്‍ വിതരണത്തിലുള്ള പാകപ്പിഴ മൂലം വില്‍പ്പനയില്‍ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം മാത്രം 10 ലക്ഷം ഐപാഡുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്കു കഴിഞ്ഞു.
Close...
Maximum Character Allowed -
4000