Thursday, February 09, 2012   6:08 AM IST
Supplements
Home>> News>> Kerala News
Kerala News
ഗൗരവത്തോടെ കാണണം
Friday, June 25, 2010
|
|
|
കോഴിക്കോട്

കണ്ണൂര്‍ റെയ്ഞ്ച് ഐജിയായിരിക്കെ ടോമിന്‍ ജെ. തച്ചങ്കരി പൊലീസ് അന്വേഷിക്കുന്ന ക്രിമിനലുകളുമായി ഖത്തറില്‍ കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് ഗൗരവത്തോടെ കാണണമെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. സംഭവത്തെക്കുറിച്ചു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തച്ചങ്കരി സര്‍വിസില്‍ തുടരണോ വേണ്ടയോ എന്ന കാ ര്യം അന്വേഷണത്തിനു ശേഷം തീരുമാനിക്കണം. സര്‍ക്കാര്‍ അറിയാതെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വിദേശയാത്ര നടത്തിയത് സാധാരണസംഭവമല്ല.

സംസ്ഥാന ത്തിപ്പോള്‍ ആര്‍ക്കും എന്തുമാകാമെന്ന അവസ്ഥയാണ്. തടിയന്‍റവിട നസീറിനെ മുഖം മറയ്ക്കാതെ മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചത് പൊലീസിന്‍റെ വീഴ്ചയാണ്.

അവയൊന്നും തിരുത്താനുള്ള മര്യാദ അവര്‍ കാണിക്കുന്നില്ല. ഇതിനു സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും.







|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code