ടൊറൊന്‍റോ
ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജൂലൈയില്‍ ഇന്ത്യ സന്ദര്‍ശിക്കും. ജി- 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ ക്ഷണം സ്വീകരിച്ചാണു സന്ദര്‍ശനം.
പ്രധാനമന്ത്രിയായശേഷം കാമറൂണിന്‍റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമായിരിക്കും ഇത്. 2006ല്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കാമറൂണ്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയായ യുകെയുമായി 1300 കോടി യുഎസ് ഡോളറിന്‍റെ വ്യാപാരമാണ് ഇപ്പോഴുള്ളത്. കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്നതായി മന്‍മോഹന്‍ കാമറൂണിനെ അറിയിച്ചു.
Close...
Maximum Character Allowed -
4000