ബോത്ത വിന്‍ഡീസിനെ തകര്‍ത്തു
ബാര്‍ബഡോസ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനു ബാറ്റിങ് തകര്‍ച്ച. ആദ്യ ദിവസം തന്നെ ആതിഥേയര്‍ 231 റണ്‍സിനു പുറത്തായി. 46 റണ്‍സെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റും നഷ്ടമായിട്ടുണ്ട്. 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് പുറത്താകാതെ നില്‍ക്കുന്നു.
ടെസ്റ്റ് കളിക്കാന്‍ വീണ്ടും അവസരം കിട്ടിയ യൊഹാന്‍ ബോത്തയാണ് നാലു വിക്കറ്റ് വീഴ്ത്തിക്കൊണ്ട് വിന്‍ഡീസിനെ തകര്‍ത്തത്. ഡെയ്ന്‍ സ്റ്റെയ്ന്‍ മൂന്നു വിക്കറ്റെടുത്തു. 61 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോ വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍.
Close...
Maximum Character Allowed -
4000