ബസ് അപകടം: 2 പേര്‍ മരിച്ചു
സേലം
സേലത്തിനടുത്ത് അറബി കോളെജ് ചെക്പോസ്റ്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ സ്വകാര്യബസിടിച്ചു രണ്ടു സ്ത്രീകള്‍ മരിച്ചു. മരിച്ചവര്‍ മലയാളികളാണ്. പുലര്‍ച്ചെ അഞ്ചു മണിക്കാണ് അപകടം. ബംഗളൂരുവില്‍ നിന്നു കോട്ടയത്തേക്കു വരികയായിരുന്ന കല്ലട ട്രാവല്‍സിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 20 യാത്രക്കാരുണ്ടായിരുന്നു. പത്തു പേരുടെ നിലഗുരുതരമാണ്. പരുക്കേറ്റവരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Close...
Maximum Character Allowed -
4000