സെര്‍ജിയോ വെടിയേറ്റു മരിച്ചു
മെക്സിക്കോ സിറ്റി
മെക്സിക്കന്‍ ഗായകന്‍ സെര്‍ജിയോ വേഗ വെടിയേറ്റു മരിച്ചു. സംഗീത ലോകത്ത് അദ്ദേഹം എല്‍ ഷാക്ക എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സിനാലോവയില്‍ സംഘടിപ്പിച്ച സംഗീതമേളയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണു ഷാക്കയ്ക്കു നേരെ വെടിവയ്പുണ്ടായത്. ആക്രമണത്തിനു പിന്നില്‍ മയക്കു മരുന്നു മാഫിയ സംഘങ്ങളെന്നു പ്രാഥമിക നിഗമനം.
അടുത്തിടെ മെക്സിക്കന്‍ സംഗീതജ്ഞര്‍ക്കു നേരെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്നു സെര്‍ജിയോ വേഗയ്ക്കു കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
Close...
Maximum Character Allowed -
4000