കൊച്ചിയില്‍ വിമാനം തിരിച്ചിറക്കി
കൊച്ചി
യാത്ര പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഇന്നു രാവിലെ 7 മണിക്കു നെടുമ്പാശേരിയില്‍ നിന്നു ബംഗളൂരു വഴി ചെന്നൈയിലേക്കു പുറപ്പെട്ട ഐസി 509 വിമാനമാണു നിലത്തിറക്കിയത്. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റിനു ശേഷം ഇടതു ഭാഗത്തെ എന്‍ജിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. അടിയന്തരമായി നിലത്തിറക്കിതിനാല്‍ വന്‍ദുരന്തം ഒഴിവായി. വിമാനത്തില്‍ 40 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെ ജറ്റ് എയര്‍ലൈന്‍സിലും കിങ് ഫിഷര്‍ വിമാനത്തിലും കയറ്റിവിട്ടു. എന്നാല്‍ തിരിച്ചുളള സര്‍വീസ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Close...
Maximum Character Allowed -
4000