Thursday, February 09, 2012   1:59 PM IST
Supplements
Home>> News>> National News
National News
അമര്‍നാഥ് യാത്ര തുടങ്ങി
Wednesday, June 30, 2010
|
|
|
ജമ്മു

കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ അമര്‍നാഥ് തീര്‍ഥ യാത്ര ആരംഭിച്ചു. 500 പേരടങ്ങുന്ന ആദ്യ തീര്‍ഥാടക സംഘമാണു യാത്രതിരിച്ചത്. സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ 3 പേര്‍ മരിച്ചതിനെത്തുടര്‍ന്നു സംസ്ഥാനത്തെ പല ജില്ലകളിലും സംഘര്‍ഷം നിലനില്‍ക്കുകയാണ്. സംഘര്‍ഷത്തെത്തുടര്‍ന്നു പലയിടങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണു യാത്രയ്ക്കു കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്.

തീര്‍ഥാടകര്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. ആശങ്കയ്ക്കു വകയില്ലെന്നും ഓരോ വര്‍ഷവും തീര്‍ഥാടകരുടെ എണ്ണം കൂടിവരുന്നത് ഇതിനു തെളിവാണെന്നും അവര്‍ പറഞ്ഞു.

3,000 ബിഎസ്എഫ് ജവാന്‍മാരാണു യാത്രക്കാര്‍ക്കു സുരക്ഷിത പാതയൊരുക്കുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code