Wednesday, February 08, 2012   9:30 PM IST
Supplements
Home>> News>> World News
World News
ഷോപ്പിങ് ആരോഗ്യത്തിന് ഹാനികരം!
Friday, July 02, 2010
|
|
|
ലണ്ടന്‍

ഷോപ്പിങ് ഹാനികരമാണെന്നു പുതിയ കണ്ടെത്തല്‍. സംഭവം, ഇവിടെയെങ്ങുമല്ല, അങ്ങ് പാശ്ചാത്യരാജ്യങ്ങളില്‍. കേള്‍ക്കുമ്പോള്‍ ചിരി വന്നേക്കാമെങ്കിലും വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നതു ലണ്ടന്‍ ഹെല്‍ത്ത് റിസെര്‍ച്ച് ഓര്‍ഗനൈസേഷന്‍. സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരെ ഷോപ്പിങ് തളര്‍ത്തുന്നതിനു പിന്നില്‍ ശാസ്ത്രീയമായ ഏറെ കാരണങ്ങളുണ്ടെന്നാണു കണ്ടെത്തല്‍. പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷിയെ നിശേഷം തകര്‍ത്തു കളയുന്ന രീതിയില്‍ രാസവസ്തു ചില ക്യാഷ് റെസീപ്റ്റുകളില്‍ അടങ്ങിയിരിക്കുന്നുവെന്നതാണു ഞെട്ടിക്കുന്ന കണ്ടെത്തല്‍.

ബിസ്ഫെനോള്‍ എന്ന അതിമാരക രാസവസ്തു പുരുഷ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമത്രേ. ക്യാഷ് ബില്‍ കൈകൊണ്ടു തൊടുമ്പോള്‍ ഈ രാസവസ്തു കൈകളില്‍ പതിയുകയും ഇവയിലടങ്ങിയിരിക്കുന്ന കെമിക്കല്‍ പിന്നീടു ഭക്ഷണത്തിലൂടെ ഉള്ളില്‍ കടക്കുകയും ചെയ്യും. സാധാരണരീതിയില്‍ വെള്ളം ഉപയോഗിച്ചു കൈ കഴുകിയാല്‍ പോലും ബിസ്ഫെനോളില്‍ നിന്നു രക്ഷപെടുക ബുദ്ധിമുട്ടാണത്രേ. സോപ്പ് ഉപയോഗിച്ചു കൈകഴുകിയാല്‍ ഇവ ഇല്ലാതാക്കാമെങ്കിലും ലഘു ഭക്ഷണശീലമേറെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതു പലപ്പോ ഴും പ്രായോഗികമല്ല.

പുരുഷന്മാരുടെ ലൈംഗികശേഷിയെ തളര്‍ത്തുന്ന ബിസ്ഫെനോള്‍ സ്ത്രീകളില്‍ അമിത ഹോര്‍മോണ്‍ ഉത്പാദിപ്പിച്ചാണു പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളില്‍ സ്തനാര്‍ബുദത്തനും ഹൃദ്രോഗത്തിനും കാരണമായേക്കാവുന്ന രീതിയിലാണ് ഇവയുടെ പ്രവര്‍ത്തനം. പൊണ്ണത്തടി, സ്ത്രീ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ പിന്നീട് ഗര്‍ഭം ധരിക്കുമ്പോള്‍ കുട്ടികളിലേക്കും പകരാനിടയുണ്ടെന്നു ലണ്ടനിലെ പ്രമുഖ യൂറോളജിസ്റ്റ് ഫ്രാങ്ക് സോമര്‍ പറയുന്നു.

ടിന്‍ ഫുഡ്, പാനീയങ്ങളുടെ കവറുകള്‍ എന്നിവയില്‍ ബിസ്നെഫോള്‍ ഉപയോഗിക്കുന്നുണ്ടത്രേ. എന്നാല്‍, ഇവ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുവെന്നു കണ്ടെത്തിയത് ഇപ്പോള്‍ മാത്രമാണ്. ക്യാനഡയിലും യുഎസിലും ബിസ്ഫെനോളിനെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും അവ ഏതെങ്കിലും രീതിയില്‍ ഭക്ഷ്യവസ്തുക്കളുടെയോ ഷോപ്പിങ് ബില്ലുകളിലോ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തുന്നത് ഇതാദ്യം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code