Wednesday, February 08, 2012   9:33 PM IST
Supplements
Home>> Regional>> Kozhikode
Kozhikode
കോണ്‍ക്രീറ്റ് നടപ്പാലം തകര്‍ന്ന് അഞ്ചു വിദ്യാര്‍ഥികള്‍ക്കു പരുക്ക്
Saturday, July 03, 2010
|
|
|
വടകര

നടപ്പാലം തകര്‍ന്ന് അഞ്ചു വിദ്യാര്‍ഥികള്‍ക്കു പരുക്ക്. പൈക്കിലശേരി തയുള്ളതിലെ കോണ്‍ക്രീറ്റ് നടപ്പാലമാണു തകര്‍ന്നുവീണത്. പാലത്തിലൂടെ നടന്നുപോവുകയായിരുന്ന ചേറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചു പ്ലസ്് വണ്‍ വിദ്യാര്‍ഥികള്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരം.

സ്കൂളിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന പൈക്കിലശേരി കനാലിനു കുറുകെ സ്ഥാപിച്ചിരുന്ന പഴക്കമേറിയ കോണ്‍ക്രീറ്റ് പാലം ഇന്നലെ രാവിലെ ഒമ്പതോടെയാണു തകര്‍ന്നത്. കോണ്‍ക്രീറ്റുകള്‍ക്കൊപ്പം ആറടിയോളം താഴ്ചയിലേക്കു വീണാണു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ വില്യാപ്പള്ളി ശ്രീശങ്കര്‍ നിവാസില്‍ ദിനേശിന്‍റെ മകന്‍ കിരണ്‍ ദിനേശ് (16) നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലത്തിന്‍റെ കോണ്‍ക്രീറ്റ് ഭാഗം കാലില്‍ പതിച്ചാണു കിരണിനു ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റ വടകര താഴെ അങ്ങാടിയിലെ തേര്‍ക്കണ്ടിയില്‍ മുഹമ്മദ് റിഷാദ് (16), താഴെ അങ്ങാടിയിലെ ബൈത്തുല്‍ ഫാത്തിമയില്‍ മുഹമ്മദ് അര്‍ഷാദ് (16), പയ്യോളി വടക്കെ കീപ്പോടി നിയാസ് (16), മേമുണ്ടയിലെ നെരോത്ത് മീത്തല്‍ വിഷ്ണുപ്രസാദ് (16) എന്നിവരെ വടകര ഗവ. ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.

32 വര്‍ഷത്തോളം പഴക്കമുള്ള പാലമാണിതെന്നു പരിസരവാസികള്‍ പറഞ്ഞു. കാടുപിടിച്ചു കിടക്കുന്നതിനാല്‍ പാലത്തിന്‍റെ പഴക്കവും അപകടനിലയും യാത്രക്കാര്‍ക്കു മനസിലാവില്ല. ആറു മീറ്ററോളം താഴ്ചയുള്ള വെള്ളമില്ലാത്ത കുറ്റ്യാടി - മാഹികനാലിന്‍റെ കൈവഴിയായ കനാലിലേക്കാണു തകര്‍ന്ന സ്ലാബുകള്‍ക്കൊപ്പം വിദ്യാര്‍ഥികളും വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വടകരയില്‍നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റും പൊലീസുകാരുമാണു പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code