Thursday, February 09, 2012   1:34 PM IST
Supplements
Home>> News>> National News
National News
അപകടം: നിതീഷ് രക്ഷപെട്ടു
Sunday, July 04, 2010
|
|
|
ഗിധൗര്‍

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപെട്ടു. ജാമുയി ജില്ലയിലെ ഗിധൗറിലാണു സംഭവം. പറന്നുയര്‍ന്ന കോപ്റ്ററിന്‍റെ ഇടതു വാതില്‍ തുറന്നുകിടക്കുകയായിരുന്നു. സംഭവം പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ കോപ്റ്റര്‍ നിലത്തിറക്കി.

രണ്ടു പൈലറ്റുമാരുള്‍പ്പെടെ ആറുപേര്‍ക്കു യാത്ര ചെയ്യാനാകുന്ന കോപ്റ്ററായിരുന്നു. നിതീഷ്, പൈലറ്റുമാരായ ക്യാപ്റ്റന്‍ രാമന്‍, ക്യാപ്റ്റന്‍ രവി, ഭക്ഷ്യമന്ത്രി നരേന്ദ്രസിങ്, ജെഡിയു വക്താവ് ശിവാനന്ദ് തിവാരി എന്നിവരാണു സഞ്ചരിച്ചിരുന്നത്.

ടെയ്ക്ക് ഓഫ് ചെയ്യുമ്പോള്‍ അസ്വഭാവിക ശബ്ദം കേട്ടിരുന്നുവെന്നു നിതീഷ് പിന്നീടു പറഞ്ഞു. നിതീഷ് പിന്നീടു പാറ്റ്നയിലേക്കു കാറില്‍ മടങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code