Wednesday, February 08, 2012   8:02 PM IST
Supplements
Home>> News>> Kerala News
Kerala News
ഡോക്റ്റര്‍മാരുടെ സ്ഥലംമാറ്റം
Sunday, July 04, 2010
|
|
|
കൊച്ചി

സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്റ്റര്‍മാരുടെ കൂട്ടസ്ഥലമാറ്റം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. താലൂക്ക് ആശുപത്രികളുടെ പ്രവര്‍ത്തനത്തെയാണു സ്ഥലമാറ്റം കൂടുതല്‍ ബാധിച്ചത്. ഇഷ്ടമില്ലാത്തിടത്തേക്കു മാറ്റംകിട്ടിയവര്‍ മുന്നറിയിപ്പില്ലാതെ അവധിയെടുത്തപ്പോള്‍ പകരത്തിനാളില്ലാത്ത സ്ഥിതിയായി. സര്‍ക്കാര്‍ ആശുപത്രികളിലെ പല വിഭാഗങ്ങളിലും ഡോക്റ്റര്‍മാരുടെ സേവനമില്ലാത്ത സ്ഥിതിയാണിപ്പോള്‍.

വിവിധ രോഗങ്ങളാല്‍ ആശുപത്രിയിലെത്തിയവര്‍ ഏറെ വൈകിയാണു മടങ്ങിയത്.

ഒപി വിഭാഗത്തില്‍ ഡോക്റ്റര്‍മാരുടെ അഭാവം നിമിത്തം മിക്ക ആശുപത്രികളിലും നീണ്ട ക്യൂ അനുഭവപ്പെട്ടു. ഗര്‍ഭിണികളും കുട്ടികളുമടക്കമുള്ളവരാണ് ഏറെ കഷ്ടപ്പെട്ടത്. നീണ്ട ക്യൂവില്‍ നിന്നു വലഞ്ഞ പലരും വളരെ വൈകിയാണ് ആശുപത്രി വിട്ടത്. ചിലരാകട്ടെ ഗത്യന്തരമില്ലാതെ അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടി.എറണാകുളം ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെയും സ്ഥലമാറ്റം പ്രതികൂലമായി ബാധിച്ചു.

ജില്ലയിലെ പലഭാഗങ്ങളില്‍ നിന്നും രാവിലെതന്നെ നൂറുകണക്കിനുപേര്‍ ആശുപത്രിയിലെത്തിയിരുന്നു. ഡോക്റ്റര്‍മാരുടെ സ്ഥലമാറ്റം പലരും അറിയുന്നതും രാവിലെയായിരുന്നു. ശസ്ത്രക്രിയ, ഓര്‍ത്തോ, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്റ്റര്‍മാരാണു സ്ഥലമാറ്റ ലിസിറ്റില്‍ ഉള്‍പ്പെട്ടതിനെതുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്റ്റര്‍മാര്‍ അധികജോലിചെയ്താണു പലയിടങ്ങളിലും പ്രശ്നം പരിഹരിച്ചത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code