കോഴിക്കോട്
ശക്തമായ മഴയില്‍ കക്കയത്ത് മിനി പവര്‍ ഹൗസിലേക്കുള്ള കനാല്‍ തകര്‍ന്ന് ആറു വീടുകള്‍ക്ക് നാശം. വീടുകളില്‍ നിന്ന് ആളുകള്‍ ഓടിരക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ഏഴുമണിയോടെയാണു വന്‍ ശബ്ദത്തില്‍ കനാല്‍ തകര്‍ന്നത്.
പുല്ലന്‍ കുന്നേല്‍ കുഞ്ഞുമോന്‍, ചിറപ്പുറം സി.എം. തോമസ്, വില്‍സന്‍ മുതുക്കല്‍, രാജേഷ് പ്ലാശേരി, വേലായുധന്‍ മുണ്ടോളിപൊയില്‍, വെളിയംകുളം അപ്പച്ചന്‍ എന്നിവരുടെ വീടുകളാണു തകര്‍ന്നത്.
വീടുകള്‍ക്കുള്ളില്‍ ചെളിയും കല്ലുകളും കുന്നുകൂടിയിരിക്കുകയാണ്. വീട്ടുപകരണങ്ങള്‍ നശിച്ചിട്ടുണ്ട്. കനാല്‍ തകര്‍ന്നതോടെ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനവും നിലച്ചു.
Close...
Maximum Character Allowed -
4000