സിനിമ റിലീസിങ് ഇന്നുമുതല്‍
കൊച്ചി
മലയാളസിനിമയിലെ പ്രതിസന്ധികള്‍ക്കു താത്കാ ലിക വിരാമമിട്ട് ഇന്നു മുതല്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യും.
നിര്‍മാതാക്കളുടെയും തീയറ്റര്‍ ഉടമകളുടെയും സംയുക്തയോഗത്തിലാണു തീരുമാനം. സിനിമാരംഗത്തെ പ്രതിസന്ധികള്‍ പഠിച്ചു പരിഹാരം നിര്‍ദേശിക്കാന്‍ 30 അംഗ കമ്മിറ്റി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
മലയാളം ഫിലിംപ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനായായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ 10 അംഗ സമിതിയാണു പ്രശ്നങ്ങള്‍ പഠിച്ചു പരിഹാരം നിര്‍ദേശിക്കുകയെന്നു ഫിലിം ചേംബര്‍ സെക്രട്ടറി എവര്‍ഷൈന്‍ മണി മെട്രൊ വാര്‍ത്തേയാടു പറഞ്ഞു.
രണ്ടു മാസത്തിനകം സമിതി വിശദമായ റിപ്പോര്‍ട്ട് നല്‍കും.ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ റിലീസ് സംബന്ധിച്ച പഴയ സ്ഥിതി തുടരും. പ്രശ്നങ്ങള്‍ക്കു പരിഹാരമായതിനാല്‍ മോഹന്‍ലാല്‍ ചിത്രമായ ഒരുനാള്‍ വരും, സുരേഷ് ഗോപി ചിത്രമായ രാമരാവണന്‍, സിബി മലയില്‍ ചിത്രമായ അപൂര്‍വരാഗം തുടങ്ങിയ ചിത്രങ്ങള്‍ വരും ദിവസങ്ങളില്‍ റിലീസ് ചെയ്യും.
Close...
Maximum Character Allowed -
4000