Thursday, February 09, 2012   2:01 PM IST
Supplements
Home>> News>> World News
World News
പാക് കശ്മീരില്‍ ദേശീയപാതകള്‍
Friday, July 09, 2010
|
|
|
ബെയ്ജിങ്

പാക് അധീന കശ്മീരിലെ ഗില്‍ജിത്-ബാല്‍റ്റിസ്ഥാന്‍ മേഖലയില്‍ രണ്ടു ദേശീയപാതകള്‍ നിര്‍മിക്കാനുള്ള കരാറില്‍ ചൈനയും പാക്കിസ്ഥാനും ഒപ്പുവച്ചു. ചൈനയോട് അടുത്തു കിടക്കുന്ന പ്രദേശമാണിത്. 45 ലക്ഷം രൂപയാണു നിര്‍മാണ ചെലവ്. കരാര്‍ പ്രകാരം പാത നിര്‍മാണത്തിന്‍റെ 85 ശതമാനം ചെലവു ചൈനയും ബാക്കി പാക്കിസ്ഥാനും വഹിക്കും. 165 കിലോമീറ്റര്‍ നീളുമുള്ള ജഗ്ലോറ്റ്-സ്ക്രാര്‍ദു, 135 കിലോമീറ്റര്‍ നീളമുള്ള തഖോട്ട്-സസിന്‍ എന്നീ പാതകളാണു നിര്‍മിക്കുന്നത്. കാറക്കോറം മേഖലയില്‍ നിന്നു പാക്കിസ്ഥാനിലേക്കു നിര്‍മിക്കുന്ന റെയ്ല്‍ പാതക്കു സമീപമാവും ഇവ നിര്‍മിക്കുക. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കം സുഗമമാകും. പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുടെ ആറുദിന ചൈന സന്ദര്‍ശനത്തിനിടെയാണു കരാര്‍ ഒപ്പുവച്ചത്.

റെയ്ല്‍ പാത നിര്‍മാണത്തില്‍ ഇന്ത്യ നേരത്തേ ആശങ്ക അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നു വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code