Wednesday, February 08, 2012   8:06 PM IST
Supplements
Home>> Regional>> Kozhikode
Kozhikode
വാഴയൂര്‍ ഹെല്‍ത്ത് സെന്‍റര്‍ കെട്ടിടങ്ങള്‍ നോക്കുകുത്തി
Saturday, July 10, 2010
|
|
|
കൊണ്ടോട്ടി

സൗകര്യങ്ങള്‍ ഏറെയുണ്ടായിട്ടും ആവശ്യത്തിനു ഡോക്റ്റര്‍മാരും മറ്റു ജീവനക്കാരുമില്ലാത്തതിനാല്‍ വാഴയൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ കെട്ടിടങ്ങള്‍ നോക്കുകുത്തി. വാഴയൂര്‍, ചെറുകാവ് പഞ്ചായത്തിലെ നൂറുകണക്കിനു രോഗികളുടെ ആശ്രയ കേന്ദ്രമായ വാഴയൂര്‍ പിഎച്ച്സിയുടെ രണ്ടു കെട്ടിടങ്ങളാണു വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്നത്. പ്രധാന കെട്ടിടം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

കിടത്തി ചികിത്സയ്ക്കാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും പിഎച്ച്സിയില്‍ ഉണ്ടെങ്കിലും രോഗികള്‍ക്ക് ഉപകാരപ്രദമാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. ഡോക്റ്റര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിക്കാത്തതാണു പ്രശ്നം. മൂന്നു ഡോക്റ്റര്‍മാരുണ്ടായിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ ഒരാള്‍ മാത്രമാണുള്ളത്. ഇവിടത്തെ മെഡിക്കല്‍ ഓഫിസര്‍ സ്പെഷ്യാലിറ്റി കേഡര്‍ പദ്ധതിയില്‍ ജില്ലാ ആശുപത്രിയിലേക്കു സ്ഥലം മാറിയിരുന്നു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിലുള്ള ഒരു ഡോക്റ്റര്‍ മാത്രമാണു രോഗികളെ പരിശോധിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് മെഡിക്കല്‍ ഓഫിസര്‍ ആശുപത്രിയിലെത്തുന്നത്.

മഴ തുടങ്ങിയതോടെ പകര്‍ച്ചപ്പനിയുമായി ദിവസവും നൂറിലധികം രോഗികള്‍ ആശുപത്രിയിലെത്താറുണ്ട്. ഡോക്റ്റര്‍ ഇല്ലാത്തതിനാല്‍ പരിശോധനക്കു മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. വാഴൂയൂര്‍ പിഎച്ച്സിയില്‍ കിടത്തി ചികിത്സ ഉടന്‍ ആരംഭിക്കുമെന്നു കഴിഞ്ഞ വര്‍ഷം ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചു പഞ്ചായത്ത് പത്തു ബെഡുകളും ആശുപത്രിക്കു നല്‍കി. എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായതോടെ കെട്ടിടങ്ങള്‍ കാടുകയറി നശിക്കു കയാണ്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code