Thursday, February 09, 2012   1:15 PM IST
Supplements
Home>> News>> Kerala News
Kerala News
നീരാളിക്കു പോലും പ്രവചിക്കാനാവില്ല
Saturday, July 10, 2010
|
|
|
കോഴിക്കോട്

കോണ്‍ഗ്രസിലേക്കുള്ള തന്‍റെ പുനഃപ്രവേശം എപ്പോള്‍ നടക്കുമെന്നു നീരാളിക്കു പോലും പ്രവചിക്കാനാകില്ലെന്നു കെ. മുരളീധരന്‍. പുനഃപ്രവേശിക്കണമെന്ന ആവശ്യത്തിന് ഈ മാസം 31ന് ഒരുവര്‍ഷം പൂര്‍ത്തിയാകും. ഇത്രയും പ്രയാസം മറ്റൊരു രാഷ്ട്രീയ നേതാവിനും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകില്ല.

ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്‍റെ പ്രവേശനത്തിനായി കുറിച്ചുവച്ചിരിക്കുന്നത് 2011 മാര്‍ച്ച് മാസമാണ്. ഇതിനിടെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് നടക്കും. ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി പ്രവര്‍ത്തിക്കും- മുരളീധര വിഭാഗം സംസ്ഥാന നേതൃത്വ ക്യാംപ് കോഴിക്കോട് ഹോട്ടല്‍ സ്പാന്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിനു മുന്നോടിയായി ചില യുഡിഎഫുകാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. കടുത്ത മുരളിവിരോധികളുള്ളിടത്ത് സ്വതന്ത്രരായി മത്സരിക്കും. സ്വതന്ത്ര ചിഹ്നത്തില്‍ തന്നെയായിരിക്കും ഇത്. യുഡിഎഫ് സ്വീകരിച്ചില്ലെങ്കിലും എല്‍ഡിഎഫില്‍ പോകില്ല.

മുരളി ഇല്ലാത്ത കോണ്‍ഗ്രസില്‍ ഐക്യം കൂടിയതു കൊണ്ടാണു സമവായം നീണ്ടു പോകുന്നത്. കെ. കരുണാകരനു പറ്റിയ പാളിച്ചയാണു താനടക്കമുള്ളവര്‍ കോണ്‍ഗ്രസിനു പുറത്തുനില്‍ക്കാന്‍ ഇടയാക്കിയത്. അന്നു കൂട്ടായ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ച് കോണ്‍ഗ്രസില്‍ പോകാമായിരുന്നു.

ശരത്പവാറുമായി താന്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴാണു കരുണാകരന്‍ കോണ്‍ഗ്രസില്‍ പോയത്. ഒരുമിച്ച് നിന്നിരുന്നെങ്കില്‍ അതു പ്രസ്ഥാനത്തിനു ഗുണമാകുമായിരുന്നു- മുരളീധരന്‍ പറഞ്ഞു. മുന്‍ എംഎല്‍എ കെ.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. പ്രവീണ്‍കുമാര്‍, വെണ്‍മയത്ത് ശ്രീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code