ചൈനയില്‍ 50 പേര്‍ മരിച്ചു
ബീജീങ്
തെക്കന്‍ ചൈനയില്‍ മഴയിലും മണ്ണിടിച്ചിലിലും 50 പേര്‍ മരിച്ചു. 15 പേരെ കാണാതായി. ഒന്‍പതു പ്രവിശ്യകളിലെ 17 മില്യണ്‍ ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. 42,000 വീടുകള്‍ പൂര്‍ണമായും 1,21,000 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പതിനായിരം ഹെക്റ്റര്‍ കൃഷി നശിച്ചു. 8.9 ബില്യണ്‍ യുവാന്‍റെ നഷ്ടം കണക്കാക്കുന്നു. ജൂണില്‍ ആരംഭിച്ച മഴയില്‍ ഇതുവരെ 400 പേരാണു മരിച്ചത്. മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Close...
Maximum Character Allowed -
4000