Thursday, February 09, 2012   11:47 AM IST
Supplements
Home>> News>> World News
World News
3 മാസം സമയം വേണം
Monday, July 12, 2010
|
|
|
കാഠ്മണ്ഡു

രാഷ്ട്രീയ പ്രതിസന്ധി തീര്‍ക്കാന്‍ നേപ്പാളി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കാന്‍ മൂന്നുമാസം സമയം വേണമെന്നു മാവോയിസ്റ്റുകള്‍. മാവോയി സ്റ്റ് പോരാളികളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുക, അര്‍ധസൈനിക വിഭാഗം യൂത്ത് കമ്യൂണിസ്റ്റ് ലീഗ് പിരിച്ചുവിടുക, സമരത്തിനിടെ പിടിച്ചെടുത്ത വസ്തുക്കള്‍ തിരിച്ചുനല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കാനാണ് അവര്‍ സമയം ആവശ്യപ്പെട്ടത്. എന്നാല്‍, മാവോയിസ്റ്റ് നിര്‍ദേശം മറ്റുകക്ഷികള്‍ മുഖവിലയ്ക്കെടുത്തില്ല.

പ്രധാനമന്ത്രി മാധവ്കുമാര്‍ നേപ്പാള്‍ രാജിവച്ചതിനെത്തുടര്‍ന്ന് ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ജൂലൈ ഏഴുവരെ പ്രസിഡന്‍റ് രാംഭരണ്‍ യാദവ് സമയം അനുവദിച്ചിരുന്നു. പിന്നീടു സമയപരിധി 12 വരെ നീട്ടി. ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ മാവോയിസ്റ്റുകള്‍ മുന്നോട്ടുവച്ച ഉപാധിയായിരുന്നു മാധവ്കുമാര്‍ നേപ്പാളിന്‍റെ രാജി.

യുഎന്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപുകളില്‍ കഴിയുന്ന 19,000 മാവോയിസ്റ്റ് പോരാളികളുടെ കാര്യത്തില്‍ രണ്ടുമാസത്തിനകം തീരുമാനമുണ്ടാക്കാമെന്നാണു മാവോയിസ്റ്റുകളുടെ നിര്‍ദേശം. അര്‍ധസൈനിക വിഭാഗം യൂത്ത് കമ്യൂണിസ്റ്റ് ലീഗ് പിരച്ചുവിടാനും പിടിച്ചെടുത്ത വസ്തുക്കള്‍ തിരിച്ചുനല്‍കാനും മാവോയിസ്റ്റുകള്‍ സമ്മതിച്ചിട്ടുണ്ട്. മാവോയിസ്റ്റ് നിര്‍ദേശം ഇപ്പോഴത്തെ സാഹചര്യത്തില്‍ അംഗീകരിക്കില്ലെന്നു നേപ്പാളി കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാമചന്ദ്ര പൊതുയാല്‍ വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ അനുകൂലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുപാര്‍ട്ടികളുടെ ആവശ്യങ്ങള്‍ മാവേയിസ്റ്റുകള്‍ അംഗീകരിച്ച സാഹചര്യത്തില്‍ മറ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ഐക്യസര്‍ക്കാരില്‍ മാവോയി സ്റ്റുകള്‍ക്ക് പങ്കാളിയാകാമെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങള്‍ നടപ്പാക്കി സിവിലിയന്‍ പാര്‍ട്ടിയായതിനു ശേഷമേ മാവോയിസ്റ്റുകള്‍ക്ക് ദേശീയ നേതൃത്വം ഏറ്റെടുക്കാന്‍ അര്‍ഹതയുള്ളെന്നും അദ്ദേഹം പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code