Thursday, September 09, 2010   11:09 PM IST
Supplements
Home>> News>> Kerala News
Kerala News
പദ്ധതികള്‍ക്കു അംഗീകാരം
Tuesday, July 13, 2010
|
|
|
തിരുവനന്തപുരം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍ദിഷ്ട സെസില്‍ വ്യോമയാന വിമാനത്താവളാധിഷ്ഠിതമായ വ്യവസായങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിക്കു കേന്ദ്രത്തില്‍ നിന്നു തത്വത്തില്‍ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

കേന്ദ്രസര്‍ക്കാരിന്‍റെ ഔപചാരിക ക്ലിയറന്‍സ് ലഭിക്കുന്നമുറയ്ക്കു പദ്ധതികള്‍ ആരംഭിക്കും. എയര്‍ക്രാഫ്റ്റ് എന്‍ജിന്‍ കംപോണന്‍റ്സ്, ചെറിയ വിമാന-ഹെലികോപ്ടര്‍ നിര്‍മാണം, വിമാന വീലുകള്‍,ബ്രെയ്ക്കുകള്‍,പ്രൊപ്പല്ലറുകള്‍ എന്നിവയുടെ റിപ്പയറിങും ഓവര്‍ഹോളിങും വിമാന സാമഗ്രികളുടെ സൂക്ഷിപ്പും വിതരണവും ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഉപകരണങ്ങളുടെ നിര്‍മാണവും മെയ്ന്‍റനന്‍സും വിമാനത്താവള ഉപകരണങ്ങളുടെ നിര്‍മാണവും മെയ്ന്‍റനന്‍സും അഗ്നിശമന സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മാണവും മെയ്ന്‍റനന്‍സും വിമാനത്താവളാധിഷ്ഠിത സോഫ്റ്റ്്വെയര്‍ വികസനവും സൊലൂഷ്യന്‍സും എന്നീ പദ്ധതികളാണു വിഭാവനം ചെയ്തിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code