Wednesday, February 08, 2012   9:41 PM IST
Supplements
Home>> News>> Business
Business
മഹീന്ദ്ര ബോര്‍ഡ് യോഗം നാളെ
Wednesday, July 14, 2010
|
|
|
ന്യൂഡല്‍ഹി

തെക്കന്‍ കൊറിയന്‍ വാഹന നിര്‍മാതാക്കളായ സാങ് യോങ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാന്‍ മഹീന്ദ്ര ബോര്‍ഡ് നാളെ പ്രത്യേക യോഗം ചേരും. ഇതിനിടെ ബിഡ്ഡ് സമര്‍പ്പിക്കേണ്ട അവസാന തീയതി അടുത്ത മാസം പത്തിലേക്കു നീട്ടിയതായി കമ്പനി അറിയിച്ചു. എന്നാല്‍ ഡെഡ്ലൈന്‍ എന്തുകൊണ്ടാണു നീട്ടിവച്ചതെന്നു വെളിപ്പെടുത്താന്‍ കമ്പനി തയാറായില്ല. എസ്യുവി നിര്‍മാതാക്കളായ സാങ് യോങ്ങ് ഏറ്റെടുക്കാന്‍ ആറു കമ്പനികളാണ് ഇപ്പോള്‍ രംഗത്തുള്ളത്. നിസാന്‍ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യവും റൂയിയ ഗ്രൂപ്പും രംഗത്തുണ്ട്. ബിഡ്ഡ് സംബന്ധിച്ച തീരുമാനം ഉചിത സമയത്ത് എടുക്കുമെന്നു മഹീന്ദ്ര വക്താവ് പറഞ്ഞു. ജൂലൈ 20ന് മുന്‍പു അന്തിമ തീരുമാനമുണ്ടാകുമെന്നു കഴിഞ്ഞവാരം മഹീന്ദ്ര പ്രസിഡന്‍റ് പവന്‍ ഗോയങ്ക പറഞ്ഞിരുന്നു.

സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നു വാഹനവിപണയിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്നാണു സാങ് യോങ് മോട്ടോഴ്സ് പ്രതിസന്ധിയിലായത്. 2008ല്‍ ജഗ്വാറിനെ ഏറ്റെടുക്കാന്‍ ശ്രമിച്ച മഹീന്ദ്ര അവസാനം ടാറ്റ മോട്ടോഴ്സിനോടു അടിയറവ് പറഞ്ഞിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code