രാജ്യത്തെ രണ്ടാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് 13 വര്‍ഷങ്ങള്‍ക്കു ശേഷം ബോണസ് ഓഹരി നല്‍കാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച തീരുമാനം 22നു ബോര്‍ഡ് യോഗത്തിലുണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇതിനു മുന്‍പ് 1997 ഒക്റ്റോബറിലാണു കമ്പനി 1ഃ2 നിരക്കില്‍ ബോണസ് ഓഹരികള്‍ നല്‍കിയത്.
കമ്പനിയുടെ പ്രഖ്യാപനം വിപണിയില്‍ ഓഹരികള്‍ക്കു കരുത്തേകി. 2.15% ഉയര്‍ന്നാണു ബജാജ് ഓഹരികള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
1994, 1991, 1988, 1984, 1976 വര്‍ഷങ്ങളിലും ബോണസ് ഓഹരികള്‍ നല്‍കിയിരുന്നു. 1967ലാണ് ഏറ്റവും വലിയ അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കിയത്- ഒരോഹരിക്ക് അഞ്ച് ബോണസ് ഓഹരികള്‍.
Close...
Maximum Character Allowed -
4000