ന്യൂഡല്‍ഹി
നാണയപ്പെരുപ്പം വര്‍ഷാവസാനത്തോടെ 5-6 ശതമാനമായി കുറയുമെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി. ഇപ്പോള്‍ ഇരട്ടയക്കത്തില്‍ തുടരുന്ന നാണയപ്പെരുപ്പം ഖാരിഫ് വിളവെടുപ്പു കഴിയുന്നതോടെ കുറയും.
ജൂണില്‍ നാണയപ്പെരുപ്പം കൂടിയത് ഇന്ധനവില വര്‍ധന മൂലമാണ്. എന്നാല്‍, വര്‍ധന ഒരു ശതമാനത്തില്‍ താഴെ മാത്രമേയുള്ളൂ- അദ്ദേഹം പറഞ്ഞു. ഡിസംബറോടെ നാണയപ്പെരുപ്പം ഒറ്റയക്കത്തിലെത്തുമെന്ന് ആസൂത്രണകമ്മിഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിങ് അലുവാലിയ.
ഇന്ധനവില കുറയ്ക്കുന്നതുകൊണ്ട് ഇപ്പോള്‍ നാണയപ്പെരുപ്പം ഉയരുന്നത് ഒഴിവാക്കാനാവില്ല. എണ്ണക്കമ്പനികളുടെ നഷ്ടം വര്‍ധിപ്പിക്കാനേ ഇടയാക്കൂ. നഷ്ടം നികത്താനുള്ള ഹിഡണ്‍ സബ്സിഡികള്‍ നാണയപ്പെരുപ്പം വര്‍ധിപ്പിക്കും- അദ്ദേഹം പറഞ്ഞു.
2009-10 കാലയളവില്‍ ഇന്ധന സബ്സിഡി മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം ഒരു ലക്ഷം കോടിയാണ്.
Close...
Maximum Character Allowed -
4000