Thursday, February 09, 2012   2:27 PM IST
Supplements
Home>> Headlines
Latest News
രൂപയ്ക്കു പുതിയ ചിഹ്നം
Thursday, July 15, 2010
|
|
|
ന്യൂഡല്‍ഹി

ഇന്ത്യന്‍ കറന്‍സി (രൂപ)ക്കു പുതിയ ചിഹ്നം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വാര്‍ത്ത- വിനിമയ മന്ത്രി അംബികാ സോണിയാണ് ഇക്കാര്യം അറിയിച്ചത്. ഗോഹട്ടി ഐഐടി വിദ്യാര്‍ഥി ഡി. ഉദയകുമാറാണു ചിഹ്നം രൂപകല്‍പന ചെയ്തത്. ദേവനാഗരി ലിപിയിലെ ര, റോമന്‍ അക്ഷരമാലയിലെ ആര്‍ എന്നീ അക്ഷരങ്ങള്‍ ചേര്‍ന്ന രൂപമാണിത്. അഞ്ചു മാതൃകകളാണു പരിഗണിച്ചത്.

അന്താരാഷ്ട്ര നിലവാരത്തിലേക്കു രൂപയെ ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണു ചിഹ്നം കൊണ്ടു വരുന്നത്. രണ്ടു വര്‍ഷത്തിനകം ഇതു പ്രചാരത്തിലാകും. ഇനി അച്ചടിക്കുന്ന കറന്‍സികളില്‍ പുതിയ ചിഹ്നം ഉള്‍പ്പെടുത്തും. രൂപയ്ക്കു ചിഹ്നം കണ്ടെത്തുമെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. യുഎസ്ഡോളര്‍, ബ്രിട്ടിഷ് പൗണ്ട്, ജാപ്പനീസ് യെന്‍, യൂറോ എന്നിവയ്ക്കു ചിഹ്നമുണ്ട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code