കൊളംബൊ
ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവനെതിരേ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്കു സമനില. മൂന്നാംദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച പ്രസിഡന്‍റ്സ് ഇലവന്‍ മത്സരം അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സിലായിരു ന്നു. തിലിന കണ്ടംപിയും (9) സചിത്ര സേനനായകെയും (6) ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇരു ക്യാപ്റ്റന്‍മാരും സമനില സമ്മതിച്ചു.
ഇന്ത്യയ്ക്കായി പ്രജ്ഞ്യാന്‍ ഓജ 22 ഓവറില്‍ 85 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍ ലഹിരു തിരിമാനെ 102 റണ്‍സ് നേടി പ്രസിഡന്‍റ്സ് ചെറുത്തുനില്‍പ്പിനു ചുക്കാന്‍ പിടിച്ചു.
ആദ്യ രണ്ടുദിനവും ബാറ്റിങ്ങിലും ബൗളിങ്ങിലും തിരിച്ചടി നേരിട്ട ഇന്ത്യയ്ക്ക് മൂന്നാംദിനത്തിലെ പ്രകടനം ആശ്വാസമായി. പ്രസിഡന്‍റ്സ് ഇലവന്‍ ഒന്നാം ഇന്നിങ്സില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്തിരുന്നു.
രണ്ടാംദിനം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി യുവരാജ് സിങ്ങും (118) ഗൗതം ഗംഭീറും (89) മാത്രം തിളങ്ങി. ശേഷിച്ചവര്‍ നിരാശപ്പെടുത്തിയ പ്പോള്‍ ഇന്ത്യന്‍ ഇന്നിങ്സ് 291 റണ്‍സിന് അസാനിച്ചു.
ബാറ്റിങ് പരിശീലനം നേടാന്‍ മൂന്നാംദിനം ഇന്ത്യയെ ഫോളൊ ഓണ്‍ ചെയ്യിക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു പ്രസിഡന്‍റ്സ് ടീം. എന്നാല്‍ ദിനേശ് ചണ്ഡിമാലും (69) തിരിമാനെയും ഒഴികെയുള്ള താരങ്ങള്‍ പരാജയപ്പെട്ടതു തിരിച്ചടിയായി.
ഇന്ത്യയ്ക്കായി അമിത് മിശ്ര, ഇഷാന്ത് ശര്‍മ, വീരേന്ദര്‍ സേവാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 18നാണ് ആദ്യ ടെസ്റ്റ്.
Close...
Maximum Character Allowed -
4000