Tuesday, February 07, 2012   2:37 PM IST
Supplements
Home>> News>> Kerala News
Kerala News
നേവിയുടെ പേരില്‍ വ്യാജ e-mail
Friday, July 16, 2010
|
|
|
കൊച്ചി

സ്വന്തം ലേഖകന്‍

ദക്ഷിണനാവികാസ്ഥാനത്തു വെടിയേറ്റു മരിച്ച റിയര്‍ അഡ്മിറല്‍ എസ്.എസ്. ജാംവാളിന്‍റെ മരണം ആത്മഹത്യയാണെന്നു സേന സ്ഥിരീകരിച്ചതായി വ്യാജ ഇ-മെയ്ല്‍ പ്രചരിക്കുന്നു. pronavydelhi@gmail.com എന്ന അഡ്രസില്‍നിന്നു പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നു സേന അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ വ്യാജ വിലാസത്തില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് അതീവ ഗൗരവമായാണു സേന കാണുന്നത്. ഡല്‍ഹിയിലെ പ്രതിരോധ വകുപ്പ് ആസ്ഥാനത്തുനിന്ന് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. dprmod@gmail.com എന്ന ഐഡിയില്‍ നിന്നാണു മെയ്ല്‍ പ്രചരിക്കുന്ന ഐഡി ഉണ്ടാക്കിയിരിക്കുന്നതെന്നു വ്യക്തമായി.

പ്രതിരോധ മന്ത്രാലയം പിആര്‍ഒയുടെ ഔദ്യോഗിക ഐഡിയായ dpr@defence.com ന്‍റെ മാതൃകയിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നതെന്നും അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു. കൊച്ചിയുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചേക്കുമെന്നു സൂചനയുണ്ട്.

കേസ് അന്വേഷിക്കുന്ന ലോക്കല്‍ പൊലീസാണു ജാംവാള്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലെത്തിയിട്ടുള്ളത്. എന്നാല്‍, അബദ്ധത്തില്‍ വെടിയേറ്റു മരിച്ചതാണെന്ന വിവരമേ ഇതുവരെ സേന ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളൂ.

നാവികസേന നിയോഗിച്ചിരിക്കുന്ന അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ത്തന്നെ രഹസ്യമായാകും അതു സൂക്ഷിക്കുകയെന്നും മാധ്യമങ്ങളുമായി ഇതേക്കുറിച്ചു സംസാരിക്കുന്ന രീതി സേനയ്ക്കില്ലെന്നും ദക്ഷിണ നാവികസേനാ വക്താവ് കമാന്‍ഡര്‍ റോയ് ഫ്രാന്‍സിസ് വ്യക്തമാക്കി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code