പേരൂര്‍ക്കടയില്‍ പൈപ്പുപൊട്ടി
തിരുവനന്തപുരം
ഇന്നലെ രാവിലെ പേരൂര്‍ക്കട അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ്ലൈന്‍ പൊട്ടി. പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ഇതേത്തുടര്‍ന്നു പ്രദേശത്തെ കുടിവെള്ള വിതരണം നിലച്ചു. വിവരമറിഞ്ഞെത്തിയ വാട്ടര്‍ അഥോറിറ്റി അധികൃതര്‍ രാവിലെ ആറോടെ പ്രശ്നം പരിഹരിച്ചു. അമ്പലമുക്കുവഴി കടന്നുപോകുന്ന ആറിഞ്ച് പൈപ്പ് ലൈനിലാണു ചോര്‍ച്ചയുണ്ടായത്. പ്രധാന ലൈന്‍ അല്ലാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ വേഗം തീര്‍ക്കാന്‍ കഴിഞ്ഞെന്നും അധികൃതര്‍.
Close...
Maximum Character Allowed -
4000