Thursday, February 09, 2012   8:04 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
പേ വാര്‍ഡ് നരകതുല്യം
Saturday, July 17, 2010
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

മെഡിക്കല്‍ കോളെജ് ആശുപത്രി പേവാര്‍ഡുകള്‍ നരക തുല്യം. പ്രാഥമിക സൗകര്യങ്ങളും ജീവനക്കാരുമില്ലാതെ രോഗികള്‍ വലയുന്നു. ആശുപത്രിയുടെ സൊസൈറ്റി പേ വാര്‍ഡുകള്‍, ഡീലക്സ് പേ വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണു ശുദ്ധജല വിതരണം പോലും കാര്യക്ഷമമല്ലാതെ രോഗികളെ ദുരിതത്തിലാക്കുന്നത്.

ഡീലക്സ് പേ വാര്‍ഡ് കെട്ടിട സമുച്ചയത്തിലെ ബി, സി, ഡി, ഇ എന്നിങ്ങനെ തിരിച്ചിട്ടുള്ള നാലു നിലകളിലെ രോഗികളെ പരിചരിക്കാനായി നൈറ്റ് ഡ്യൂട്ടിക്കു നിയമിച്ചിട്ടുള്ളത് രണ്ടു സ്റ്റാഫ് നഴ്സുമാരെ മാത്രം. ഓരോ ഫ്ളോറിലും 11 വീതം കിടക്കകളാണു ക്രമീകരിച്ചിട്ടുള്ളത്. നാലു നിലകളിലുമായി ഉള്ള 44 രോഗികളെ യഥാസമയം പരിചരിക്കുന്നതിനു രണ്ടു നഴ്സുമാരുടെ സേവനം മതിയാവുന്നില്ലെന്നു രോഗികള്‍. ഇപ്പോള്‍ പേ വാര്‍ഡുകളില്‍ ചികിത്സയിലുള്ളതു 38 ഓളം രോഗികള്‍. ഇതിനു പുറമെ സര്‍ക്കാര്‍ പേ വാര്‍ഡുകളായ 206, 212, 208, 214, 216, 217 എന്നിവിടങ്ങളിലെ രോഗികളെയും പരിചരിക്കേണ്ട അധിക ചുമതലയും ഈ രണ്ടു നഴ്സുമാര്‍ക്ക്. കഴിഞ്ഞ ദിവസം നഴ്സുമാരില്‍ ഒരാള്‍ അവധിയില്‍ പ്രവേശിച്ചതോടെ പേ വാര്‍ഡിലെ രോഗികള്‍ ഏറെ ബുദ്ധിമുട്ടി. ഒറ്റ നഴ്സിനെ കൊണ്ട് എല്ലാ രോഗികളെയും നോക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് അടിയന്തര ചികിത്സയിലുള്ള രോഗികള്‍ക്കു യഥാസമയം കുത്തിവയ്പ്പുകള്‍ പോലും ലഭിക്കാത്ത സ്ഥിതി.

പേ വാര്‍ഡുകളുടെ ചുമതലയുള്ള റീജ്യനല്‍ മാനെജര്‍ ഉള്‍പ്പടെയുള്ളവര്‍ക്കു സംഭവത്തിന്‍റെ ഗുരുതരാവസ്ഥ അറിയാമെങ്കിലും കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. ഉന്നത ഉദ്യോഗസ്ഥര്‍ ഇവിടം സന്ദര്‍ശിക്കുന്നതു വിഐപികള്‍ പേ വാര്‍ഡില്‍കിടക്കുമ്പോള്‍ മാത്രമെന്നും ആരോപണം. ഡീലക്സ് പേ വാര്‍ഡുകളില്‍ ശുദ്ധജല ലഭ്യതയും തകരാറില്‍. ബാത്ത്റൂമുകളില്‍ വെള്ളം എത്തുന്നതു രാത്രി മാത്രം. 220 മുതല്‍ 2075 രൂപ വരെ ദിവസ വാടക വാങ്ങുന്ന മുറികളിലാണ് അധികൃതര്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും നിഷേധിച്ചു രോഗികളെ പീഡിപ്പിക്കുന്നത്. ജനറല്‍ വാര്‍ഡുകളില്‍ പകര്‍ച്ചപ്പനി രോഗികള്‍ പെരുകിയതോടെ തുക അധികമെങ്കിലും സാധാരണക്കാര്‍ ഉള്‍പ്പടെ പേവാര്‍ഡുകളെ ആശ്രയിച്ചു തുടങ്ങിയത്.

അടുത്തിടെ പേ വാര്‍ഡുകളുടെ വാടക വര്‍ധിപ്പിച്ചു. ഏസി മുറികളുടെ വാടകയിലാണു വര്‍ധന. പ്രതിദിനം 600 രൂപ ഈടാക്കിയിരുന്ന സ്ഥാനത്തു 900 രൂപയാക്കി. മുറികളില്‍ നല്‍കുന്ന സൗകര്യങ്ങള്‍ പഴയതു തന്നെ. സൗകര്യങ്ങള്‍ പലതും വെട്ടിക്കുറയ്ക്കുകയാണു ചെയ്തത്. മുന്‍പു കൂടിയ വാടകയുള്ള മുറികളില്‍ ടെലിവിഷന്‍ സൗകര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ മിക്ക മുറികളില്‍നിന്നും ഇവ അപ്രത്യക്ഷമായി. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ വന്‍ തുക അടയ്ക്കാനുണ്ടെന്നു വൈദ്യുതി ബോര്‍ഡ്. വാട്ടര്‍ അഥോറിറ്റിക്കും പണമടയ്ക്കാനുണ്ട്. പേ വാര്‍ഡുകളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ ചെലുത്തണം. നടത്തിപ്പു നടപടികള്‍ പരിശോധിക്കണം പാരാമെഡിക്കല്‍ ജീവനക്കാരുടെ കുറവു പരിഹരിക്കണമെന്നും ആവശ്യം.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code