Thursday, February 09, 2012   6:43 AM IST
Supplements
Home>> News>> Kerala News
Kerala News
UDF സംഘം സന്ദര്‍ശിച്ചു
Saturday, July 17, 2010
|
|
|
മുവാറ്റുപുഴ

ന്യൂമാന്‍ കോളെജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്‍റെ വീടും സംഭവ സ്ഥലവും യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍റെ നേതൃത്വത്തില്‍ കെ.എം. മാണിയും ജോണി നെല്ലൂരും അടങ്ങിയ സംഘമാണ് എത്തിയത്. അധ്യാപകന്‍റെ കൈ വെട്ടിയ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതു വളരെ ഉത്കണ്ഠാജനകമാണെന്നു കെ.എം. മാണി പറഞ്ഞു.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിസംഗത പാലിക്കുന്നുവെന്നു പി.പി. തങ്കച്ചന്‍ ആരോപിച്ചു. അധ്യാപകനു സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം. സംഭവത്തിനു പിന്നില്‍ ഭീകരസംഘടനകളാണെന്നും ഇവരെ അടിച്ചമര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. യുഡിഎഫ് നേതാക്കള്‍ പിന്നീട് ആശുപത്രിയിലെത്തി ടി.ജെ. ജോസഫിനെ സന്ദര്‍ശിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code