Thursday, February 09, 2012   6:40 AM IST
Supplements
Home>> Vaartha Life>> Speed
Speed
മൈക്ര മനോഹരി
Sunday, July 18, 2010
|
|
|
നിസാന്‍ മോട്ടോഴ്സ് ഇന്ത്യയുടെ ആദ്യ ഇന്ത്യന്‍ നിര്‍മിത വാഹനമായ നിസാന്‍ മൈക്ര ഇതിനോടകം ചെറുകാര്‍ വിപണിയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ജപ്പാനില്‍ രൂപകല്‍പ്പനയും പരീക്ഷണവും നടത്തിയ കാംപാക്റ്റ് ഹാച്ച്ബാക്ക് കാര്‍. പക്ഷേ നിര്‍മാണം പൂര്‍ണമായും ചെന്നൈയിലെ നിസാന്‍ പ്ലാന്‍റില്‍. യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും നന്നായി വില്‍ക്കപ്പെടുന്ന കാറാണു നിസാന്‍ മൈക്ര. നഗരയാത്ര കൂടുതല്‍ എളുപ്പവും ആസ്വാദ്യവുമാക്കുന്നതാണു പരിസ്ഥിതിസൗഹൃദ ഫോര്‍ത്ത് ജനറേഷന്‍ മൈക്ര.

ബി പ്ലസ് സെഗ്മെന്‍റിലാണ് ഇതിന്‍റെ സ്ഥാനം. ഏകീകൃത വിലനിര്‍ണയരീതി അവലംബിച്ചിരിക്കുന്നതിനാല്‍ രാജ്യത്തെവിടെയും എക്സ് ഷോറൂം വില ഒരുപോലെ. വാറ്റ്, പ്രവേശന നികുതി, ഒക്ട്രോയ്, പ്രാദേശിക നികുതികള്‍ എന്നിവ മാത്രമായിരിക്കും വ്യത്യാസപ്പെടുക.

ഒതുക്കമുള്ള പുറംഭാഗവും നീളമേറിയ വീല്‍ബേസും ഭാരക്കുറവും കരുത്തുമാണു മൈക്രയുടെ സവിശേഷതകള്‍. 1.2 ലിറ്റര്‍ ത്രീ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍. ഫൈവ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സ്. ആന്‍റി ലോക്കിങ് സിസ്റ്റം, എയര്‍ബാഗ്, ബ്രേക്ക് അസിസ്റ്റ്, ട്രിപ് കംപ്യൂട്ടര്‍ തുടങ്ങിയവയൊക്കെ എടുത്തുപറയാവുന്നത്.

ഇന്‍റലിജന്‍റ് കീ പ്ലസ് ഇമ്മൊബിലൈസര്‍

പുഷ് ബട്ടണ്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട്, സ്റ്റോപ്പ്

ഇലക്ട്രിക് ഫോള്‍ഡബ്ള്‍ റിയര്‍ വ്യൂ മിറര്‍

160 കിലോമീറ്റര്‍ വരെ വേഗത

മൈലേജ്: ലിറ്ററിനു 18.06 കിലോമീറ്റര്‍.

നിറങ്ങള്‍:

സണ്‍ലൈറ്റ് ഓറഞ്ച്,

ബ്രിക് റെഡ്, പസഫിക് ബ്ലൂ, സ്റ്റോം വൈറ്റ്, ബ്ലേഡ് സില്‍വര്‍, ഒണിക്സ് ബ്ലാക്ക്

എക്സ്ഷോറൂം വില:

എക്സ്ഇ- 3,98,442 രൂപ,

എക്സ്ഇ പ്ലസ്- 4,25,472 രൂപ,

എക്സ്എല്‍- 4,70,022 രൂപ,

എക്സ്വി- 5,29,388 രൂപ.

രണ്ടു വര്‍ഷം അല്ലെങ്കില്‍ അരലക്ഷം കിലോമീറ്റര്‍ വാറന്‍റി.

ടെസ്റ്റ് ഡ്രൈവ് നടത്തി ബുക്ക് ചെയ്യാം.

ഡീലര്‍: ഇവിഎം ഓട്ടോമൊബൈല്‍സ് (കൊച്ചി, കോഴിക്കോട്)



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code