രാജ്യത്ത് സ്കൂട്ടര്‍ വിപണി വലുതാവുകയാണ്. സ്ത്രീകളെയാണ് കമ്പനികള്‍ മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും പുരുഷന്മാര്‍ക്കും മടിയില്ലാതെ കൊണ്ടുനടക്കാന്‍ കഴിയുന്നതാകണം എന്ന പോളിസിയാണ് ഇപ്പോള്‍ മിക്ക കമ്പനികള്‍ക്കും. അത്തരമൊന്നാണ് ടിവിഎസിന്‍റെ ആദ്യ മെറ്റല്‍ ബോഡി സ്കൂട്ടര്‍ വീഗോ.
പുരുഷന്മാര്‍ക്ക് ബൈക്കിനു തുല്യമായി കൈകാര്യം ചെയ്യാം, സ്ത്രീകള്‍ക്ക് പുരുഷനെ പിന്നിലിരുത്തി അനായാസം ഓടിക്കാം. രൂപഭംഗി, പ്രവര്‍ത്തന മികവ്, മൈലേജ് എന്നിവയില്‍ കിടയറ്റതാണു വീഗോ എന്നു ടിവിഎസ് അവകാശപ്പെടുന്നു. നിര്‍മാണം പൂര്‍ണമായും അലൂമിനിയത്തില്‍. കാപചിനോ ബ്രൗണ്‍, ഗോള്‍ഡന്‍ ബേജ്, സില്‍വര്‍, ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യം.
സവിശേഷതകള്‍:
ശബ്ദമില്ലാത്ത ലോ ഫ്രിക്ഷന്‍ 110 സിസി എന്‍ജിന്‍
ഗ്യാസ് നിറച്ച ബാക്ക് ഷോക്ക് അബ്സോര്‍ബറുകള്‍
ടെലിസ്കോപിക് ഫ്രണ്ട് സസ്പെന്‍ഷന്‍
12 ഇഞ്ച് അലോയ് വീലുകള്‍
മള്‍ട്ടി റിഫ്ളക്റ്റര്‍ ഹാലൊജന്‍ ഹെഡ് ലാംപുകള്‍
എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍
പാര്‍ക്കിങ് ലൈറ്റുകള്‍
സീറ്റിനടിയില്‍ ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ സൗകര്യം
സെല്‍ഫോണ്‍ ചാര്‍ജര്‍
മൈലേജ് 50 കിലോമീറ്റര്‍.
എക്സ് ഷോറൂം വില- 43,984 രൂപ.
Close...
Maximum Character Allowed -
4000