Thursday, February 09, 2012   7:59 AM IST
Supplements
Home>> Vaartha Life>> Speed
Speed
പുതിയ താരം
Sunday, July 18, 2010
|
|
|
മിനി ട്രക്കുകളുടെ കാലമാണിത്. ചരക്കുനീക്കത്തിനു പെട്ടി ഓട്ടോകള്‍ പോരാ എന്നു തോന്നിയപ്പോള്‍ വന്‍കിട വാഹനനിര്‍മാതാക്കളുടെ ബുദ്ധിയില്‍ ഉദിച്ചതാണു മിനി ട്രക്ക് എന്ന ആശയം. എന്തായാലും അതു ക്ലിക്കായി. ഇപ്പോഴിതാ മത്സരത്തിന്‍റെ കാലവുമായി. കടുത്ത മത്സരമുള്ള മിനി ട്രക്ക് വിപണിയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മാക്സിമോ മിനി ട്രക്ക് ആണു പുതിയ താരം.

സാങ്കേതികത, സ്റ്റൈല്‍, സുരക്ഷ, ഡ്രൈവിങ് സുഖം എന്നിവയിലെല്ലാം മറ്റു കമ്പനികളുടെ സമാന ട്രക്കുകളെ കടത്തിവെട്ടുന്നതാണു മാക്സിമോ എന്നു മഹീന്ദ്ര. മാക്സിമോയുടെ എന്‍ജിന് 25 എച്ച്പി കരുത്തും 5.5 കെജിഎം ടോര്‍ക്കുമാണു നല്‍കിയിരിക്കുന്നത്. രണ്ടു സിലിന്‍ഡറുകള്‍. ഓരോന്നിലും നാലു വാല്‍വുകള്‍ വീതം. പിന്നില്‍ ആറ് ലീഫുകളോടു കൂടിയ ലീഫ് സ്പ്രിങ് സസ്പെന്‍ഷനും കരുത്തുറ്റ ബോഡിയും.

കാറിന്‍റേതു പോലെ ബീജ് ടാന്‍ ടു ടോണ്‍ ഇന്‍റീരിയര്‍.

മള്‍ട്ടി ഫോക്കല്‍ റിഫ്ളക്റ്ററോടു കൂടിയ ഹെഡ് ലാംപുകള്‍.

ബൂസ്റ്റര്‍ അസിസ്റ്റഡ് ബ്രേക്ക്

ഡ്രൈവ് ബൈ വയര്‍ ആക്സിലറേറ്റര്‍ സിസ്റ്റം

ദീര്‍ഘയാത്രയ്ക്ക് ഉതകുന്ന സീറ്റുകള്‍.

നാലു നിറങ്ങളില്‍ മാക്സിമോ ലഭ്യം.



മൈലേജ് 20 കിലോമീറ്റര്‍.

ഒരുവര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍

സീറോ മെയ്ന്‍റനന്‍സ് ഗ്യാരന്‍റി.

എക്സ് ഷോറൂം വില 2.87 ലക്ഷം രൂപ.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code