Wednesday, February 08, 2012   6:42 PM IST
Supplements
Home>> News>> World News
World News
പുരോഗതി തടസപ്പെടുത്തുന്നു
Sunday, July 18, 2010
|
|
|
വാഷിങ്ടണ്‍

റിപ്പബ്ളിക്കന്‍ പാര്‍ട്ടി രാജ്യത്തിന്‍റെ പുരോഗതി തടസപ്പെടുത്തുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ. പ്രതിവാര റേഡിയൊ പ്രസംഗത്തിലാണ് ഒബാമ ഈ ആരോപണം ഉന്നയിച്ചത്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സമ്പദ്സ്ഥിതി മെച്ചപ്പെടുത്താനുമുള്ള പരിപാടികളെ റിപ്പബ്ളിക്കന്‍ സെനറ്റര്‍മാര്‍ എതിര്‍ക്കുന്നതിനെ ഒബാമ വിമര്‍ശിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്കു നികുതിയിളവു നല്‍കാനും സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കു തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ നല്‍കാനുമുള്ള നീക്കങ്ങളെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി എതിര്‍ക്കുകയാണ്.

സാമ്പത്തിക മാന്ദ്യത്തിന് ഇരയായ കുടുംബങ്ങളെയും ചെറുകിട വ്യവസായങ്ങളെയും സഹായിക്കുന്നതില്‍ രാഷ്ട്രീയം പാടില്ല. എന്നാല്‍, അതിനുള്ള നടപടികളെ റിപ്പബ്ളിക്കന്‍ നേതൃത്വം തടസപ്പെടുത്തുകയാണെന്ന് ഒബാമ പറഞ്ഞു. തൊഴിലവസരങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗം സൃഷ്ടിക്കുന്നതു ചെറുകിട സംരംഭങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code