ഡോക്റ്റര്‍മാരില്ല; ആശുപത്രി
പ്രവര്‍ത്തനം അവതാളത്തില്‍
വര്‍ക്കല
വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ഇന്നലെ ഒപിയില്‍ ഒരു ഡോക്റ്റര്‍ മാത്രം. പകര്‍ച്ചപ്പനിയും ഡെംഗിപ്പനിയും പടരുന്ന വര്‍ക്കല മേഖലയിലാണിത്. താലൂക്ക് ആശുപത്രിയില്‍ ഒരു ഡോക്റ്ററുടെ സേവനം മാത്രമുണ്ടായിരുന്നതോടെ പരിശോധനയ്ക്കെത്തിയ രോഗികളായ സ്ത്രീകളും കുട്ടികളും ക്യൂവില്‍ മണിക്കൂറോളം നിന്നു നരകിച്ചു.
താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ ഇവിടെ ആറു ഡോക്റ്റര്‍മാരുടെ സേവനമാണുള്ളത്. ഇന്നലെ പകല്‍ ഓര്‍ത്തോഫിസിഷ്യനാണ് ഒപിയില്‍ ഡ്യൂട്ടി നോക്കിയത്. കഴിഞ്ഞ ദിവസം ഇവിടെനിന്നും ഒരു ഡോക്റ്ററെ സ്ഥലം മാറ്റിയിരുന്നു. അതോടെ ആശുപത്രിയുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍പോലും അവതാളത്തിലായി.
അടിയന്തരമായി ഇവിടെ ആവശ്യമായ ഡോക്റ്റര്‍മാരെ നിയമിച്ചില്ലെങ്കില്‍ അത്യാഹിത വിഭാഗം അടച്ചുപൂട്ടേണ്ട സ്ഥിതിയാണെന്ന് ആശുപത്രി അധികൃതര്‍. ഇന്നലെ ഒപിയില്‍ ചികിത്സ തേടിയെത്തിയത് 500ലധികം രോഗികള്‍.
Close...
Maximum Character Allowed -
4000