Tuesday, February 07, 2012   1:33 PM IST
Supplements
Home>> Headlines
Latest News
കൈവെട്ട്: രാജ്യദ്രോഹക്കുറ്റത്തിനു കേസ്
Tuesday, July 20, 2010
|
|
|
കൊച്ചി

രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തു. ഡോ. റെനീഫ്, നൗഷാദ് എന്നിവര്‍ക്കെതിരേയാണു കേസ്. ദേശവിരുദ്ധ സ്വഭാവമുള്ള പുസ്തകങ്ങളും ലഘു ലേഖകളും കൈവശം വച്ച കുറ്റത്തിന് എറണാകുളം റൂറല്‍ പൊലീസാണു കേസെടുത്തത്.

ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളില്‍ കണ്ടെടുത്ത പുസ്തകങ്ങളുടെയും ലഘു ലേഖകളുടെയും ഉള്ളടക്കം രാജ്യദ്രോഹകരവും ഭരണഘടന വിരുദ്ധവുമെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു കേസ്. ജിഹാദ് എന്ന പുസ്തകം കൈവശം വച്ചതിനാണു ഡോ. റെനീഫിനെതിരേ കേസെടുത്തത്. ജമാ അത്ത് ഇസ് ലാമി സ്ഥാപകന്‍ മെഹദൂദിയുടെ പുസ്തകത്തിന്‍റെ മലയാള പരിഭാഷയാണിത്. ജനാധിപത്യം ഇസ് ലാമിക വിരുദ്ധമാണെന്നും ഇതിനെതിരേ പോരാടുന്നത് ഇസ് ലാമിന്‍റെ കടമയാണ് എന്നുമുള്ള രീതിയിലുള്ള പരാമര്‍ശങ്ങളാണു പുസ്തകത്തിലുള്ളത്. തൊടുപുഴയില്‍ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതിയാണു ഡോ. റെനീഫ്. കൈവെട്ടു കേസിലെ പ്രതികളെ ചികിത്സിച്ചതു റെനീഫാണ്.

സര്‍ഫറാസ് നവാസ് എഴുതിയ ലഘു ലേഖയാണു നൗഷാദില്‍ നിന്നു കണ്ടെടുത്തത്. ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ സര്‍ഫറാസ് നവാസ് തന്നെയാണോ ഗ്രന്ഥ രചയിതാവ് എന്നു പൊലീസ് അന്വേഷിച്ചു വരികയാണ്. പുസ്തകങ്ങള്‍ പ്രസിദ്ധീകരണവും വിതരണവും നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ പൊലീസ് കേസെടുത്തു.

എറണാകുളത്തെ സ്ഥാപനമാണു സര്‍ഫറാസ് നവാസിന്‍റെ ലഘു ലേഖകളുടെ പ്രസാധകര്‍. പുസ്തക വിതരണവും എറണാകുളത്തു നിന്നാണെന്നു കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്കെതിരേ പൊലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code