Thursday, February 09, 2012   12:20 PM IST
Supplements
Home>> Headlines
Latest News
പ്രതിപക്ഷം ഇറങ്ങിപ്പോയി
Tuesday, July 20, 2010
|
|
|
തിരുവനന്തപുരം

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. സുനാമി പുനരധിവാസ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നുവെന്ന് ആരോപിച്ച് പി.സി. ജോര്‍ജ് എംഎല്‍എയാണു നോട്ടീസ് നല്‍കിയത്. സുനാമി ദുരന്തത്തിന് ഇരയായവര്‍ക്കു നല്‍കാന്‍ ലക്ഷ്യമിട്ട വീടുകളില്‍ പകുതി പോലും പൂര്‍ത്തിയായിട്ടില്ല.

നിയപരമായ പ്രശ്നങ്ങള്‍ പരിഹരിച്ചു ഡിസംബറോടെ മുഴുവന്‍ വീടുകളും നിര്‍മിച്ചു നല്‍കുമെന്ന റെവന്യു മന്ത്രി കെ.പി. രാജേന്ദ്രന്‍റെ മറുപടിയില്‍ പ്രതിപക്ഷം തൃപ്തരായില്ല. നാലു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാത്തത് അഞ്ചു മാസം കൊണ്ടു പൂര്‍ത്തിയാക്കുമെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നു പി.സി. ജോര്‍ജ് പറഞ്ഞു.

സുനാമി ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നാരോപിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ തനിക്കെതിരേ നടത്തുന്ന വിജിലന്‍സ് അന്വേഷണം എന്തുകൊണ്ടു പൂര്‍ത്തിയായിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ചോദിച്ചു. തുടര്‍ന്നു നടന്ന വാക്കുതര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code