11 ബോട്ട് ടെര്‍മിനലുകള്‍ക്കു പദ്ധതി
തിരുവനന്തപുരം
ദേശീയ ജലപാത വികസനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തു കേന്ദ്ര സഹായത്തോടെ 11 ബോട്ട് ടെര്‍മിനലുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. കാക്കനാട്, കോട്ടപ്പുറം, ആലുവ, മരട്്, വൈക്കം, തണ്ണീര്‍ മുക്കം, ആലപ്പുഴ, തൃക്കുന്നപ്പുഴ, ആയിരംതെങ്ങ്്, ചവറ, കൊല്ലം എന്നിവിടങ്ങളിലാണു ടെര്‍മിനലുകള്‍ നിര്‍മിക്കുന്നത്്. ഇവയില്‍ ഏഴെണ്ണത്തിന്‍റെ നിര്‍മാണം പുര്‍ത്തിയായിട്ടുണ്ടെന്ന് എം .മുരളി, ടി .എന്‍. പ്രതാപന്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
സിയാല്‍ അക്കാഡമിക്ക്് ആസ്ഥാനം പണിയാന്‍ അത്താണിയില്‍ കാംകോയ്ക്കു സമീപം അഞ്ച്് ഏക്കര്‍ ഭുമി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടക്കത്തില്‍ ഏവിയോണിക് സ്ട്രീമിലെ കോഴ്സാണു നടത്താന്‍ ഉദ്ദേശിക്കുന്നത്്. ഇതിനു സിവില്‍ ഏവയേഷന്‍ ഡയറക്റ്റര്‍ ജനറലിന്‍റെ അംഗീകാരം ഈ വര്‍ഷം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഒരു ബാച്ചില്‍ 60 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തുമെന്നു കെ. ബാബു, വി .ഡി സതീശന്‍, എ.എ ഷുക്കുര്‍, ഡൊമനിക് പ്രസന്‍റേഷന്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
ഐആന്‍ഡ് പിആര്‍ഡിക്കു കീഴില്‍ കമ്പനി രുപീകരിച്ചു സര്‍ക്കാര്‍ തലത്തില്‍ ടെലിവിഷന്‍ ചാനല്‍ തുടങ്ങാനുളള ശുപാര്‍ശ വകുപ്പ് നവീകരണത്തിനായി ചുമതലപ്പെടുത്തിയ പഠന സമിതി നല്‍കിയിട്ടുണ്ടെന്നു കെ. ശിവദാസന്‍ നായര്‍, എം. എ വാഹിദ്, എന്‍. ശക്തന്‍, ടി .എന്‍ പ്രതാപന്‍ എന്നിവര്‍ക്കു മുഖ്യമന്ത്രി മറുപടി നല്‍കി.
Close...
Maximum Character Allowed -
4000