Thursday, February 09, 2012   11:16 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
അസോസിയേഷനെ പഴിചാരി സ്പോര്‍ട്സ് കൗണ്‍സില്‍
Thursday, July 22, 2010
|
|
|
തിരുവനന്തപുരം

സന്‍ജിത് കോലിയാക്കോട്

തലസ്ഥാനത്തെ ജിംനാസ്റ്റിക് പരിശീലന കേന്ദ്രത്തിലെ ശോച്യവാസ്ഥ സംബന്ധിച്ചു സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ പഴി ജിംനാസ്റ്റിക് അസോസിയേഷന്.

കൗണ്‍സില്‍ കാര്യക്ഷമമായി സഹായങ്ങള്‍ നല്‍കാമെന്നുറപ്പു നല്‍കിയിട്ടും അസോസിയേഷന്‍റെ പിടിപ്പുകേടാണു ഇന്നത്തെ അവസ്ഥയ്ക്കു കാരണമെന്നു സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി.ദാസന്‍. മെട്രൊ വാര്‍ത്തയിലെ വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പരിശീലനത്തിനായി ജിമ്മിജോര്‍ജ് സ്റ്റേഡിയത്തില്‍ തന്നെ സ്ഥിരം സംവിധാനം ഒരുക്കാനാണു സ്പോര്‍ട്ട്സ് കൗണ്‍സില്‍ പരിപാടിയിട്ടിരിക്കുന്നത്. പുതിയ സംവിധാനം ഒരുക്കുംവരെ ഉപകരണങ്ങള്‍ സൂക്ഷിക്കാനും പരിശീലനത്തിനും പകരം സ്ഥലം കണ്ടത്താന്‍ ജിംനാസ്റ്റിക്സ് അസോസിയേഷനോട് ആവശ്യപെട്ടിരുന്നു.

ഇക്കാര്യത്തിലും ഇവര്‍ വീഴ്ചവരുത്തി. പ്രസ്ഥാനത്തിനായി ഒന്നും ചെയ്യാന്‍ തയാറാവത്ത ഇക്കൂട്ടര്‍ സ്പോര്‍ട്ടസ് കൗണ്‍സിലിനെ പഴിചാരി രക്ഷപെടുകയാണെന്നു പ്രസിഡന്‍റ്.

ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായണു താത്ക്കാലികമായി ഇവരെ ഒഴിപ്പിച്ചതെന്നു സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ്. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ ഇതിനാവശ്യമായ ചെലവു വഹിക്കാന്‍ സ്പോര്‍ട്ട്സ് കൗണ്‍സില്‍ തയാറാണ്. താത്ക്കാലികമായി ഇവര്‍ക്കാവശ്യമായ സ്ഥലം നല്‍കാന്‍ മോഡല്‍ സ്കൂള്‍ അധികൃതര്‍ തയാറാണ്.

പരാധീനതകളുടെ മുഴുവന്‍ ചുമതലയും സ്പോര്‍ട്ട്സ് കൗണ്‍സിലിന്‍റെ ചുമലില്‍ കെട്ടിവയ്ക്കുന്നതു ന്യായമല്ല. സംരംഭങ്ങളുടെ വിജയത്തിനു കൂട്ടുത്തരവാദിത്വമാണു വേണ്ടതെന്നും ടി.പി. ദാസന്‍.

പരിശീലനത്തിനായി വാങ്ങി നല്‍കിയ ഉപകരണങ്ങള്‍ക്കു ഗുണനിലവാരമില്ലെന്ന ആരോപണവും ശരിയല്ല. ഉപകരണങ്ങള്‍ ജിംനാസ്റ്റിക്സ് അസോസിയേഷന്‍റെ വിദഗ്ധര്‍ പരിശോധിച്ചു സര്‍ട്ടിഫിക്കെറ്റ് നല്‍കേണ്ടതാണ്. അസോസിയേഷന്‍ ഗുണനിലവാരം ഉറപ്പുവരുത്തിയ ഉപകരണങ്ങളാണു ക്വട്ടേഷന്‍ നല്‍കിയ കമ്പനികളില്‍ നിന്നും വാങ്ങി നല്‍കിയതെന്നും പ്രസിഡന്‍് മെട്രൊ വാര്‍ത്തയോടു പറഞ്ഞു.

സംഭവത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ ഇങ്ങനെ ന്യായീകരിക്കുമ്പോഴും, കേരളാ സ്റ്റേറ്റ് ഒളിംപിക് അസോസിയേഷന്‍റെ വാന്‍റോസ് ജംക്ഷനിലെ സ്ഥലവും കെട്ടിടവും പാര്‍സല്‍ സര്‍വീസുകാര്‍ക്കു വാടകയ്ക്കു നല്‍കിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. തുടക്കത്തില്‍ സ്പോര്‍ട്്സ് താരങ്ങളുടെ ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഹോസ്റ്റലിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിയ ശേഷം ഒരുഭാഗം പാര്‍സല്‍ സര്‍വീസുകാര്‍ക്കു വാടകയ്ക്കു നല്‍കുകയായിരുന്നു.

ഇന്‍ഡോര്‍ പരിശീലനം ആവശ്യമുള്ള ജിംനാസ്റ്റിക് ഉള്‍പ്പടെയുള്ള സ്പോര്‍ട്സ് ഇനങ്ങള്‍ക്കു പരിശീലനത്തിന് ഇടമില്ലെന്നിരിക്കെയാണു ഒളിംപിക് അസോസിയേഷന്‍ എന്ന സംഘടന സ്വകാര്യ പാര്‍സല്‍ സര്‍വീസിനു കെട്ടിടവും സ്ഥലവും വാടകക്കു നല്‍കി കീശ വീര്‍പ്പിക്കുന്നതെന്നു കായികതാരങ്ങള്‍.

നാഷണല്‍ ഗെയിംസിനു വേണ്ടി സ്റ്റേഡിയം അറ്റകുറ്റപ്പണി നടത്തണമെന്ന കാരണത്താല്‍ ജിമ്മിജോര്‍ജ് സ്റ്റേഡിയത്തില്‍ നിന്നും പരിശീലകരെയും കുട്ടികളെയും അധികൃതര്‍ പുറത്താക്കിയ സംഭവം മെട്രൊ വാര്‍ത്ത ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതേത്തുടര്‍ന്നാണ് അനുബന്ധമായാണു ഒളിംപിക് അസോസിയേഷന്‍റെ നിരുത്തരവാദപരമായ പുതിയ ചെയ്തികളില്‍ പരാതി ഉയരുന്നത്.

സ്റ്റേഡിയത്തില്‍ നിന്നും പുറത്താക്കപ്പെട്ട ജിംനാസ്റ്റിക്സ് താരങ്ങളുടെ ഉപകരണങ്ങളും മറ്റും സൂക്ഷിക്കാനും പരിശീലനത്തിനും അധികൃതര്‍ നല്‍കിയതു പാര്‍സല്‍ സര്‍വീസുകാര്‍ ഉപേക്ഷിച്ച മേല്‍ക്കൂര തകര്‍ന്ന കെട്ടിട ഭാഗമാണെന്നതു സ്പോര്‍ട്സ് പ്രേമികളെ ചൊടിപ്പിക്കുന്നു.

കഴിഞ്ഞ ഏഴു മാസമായി ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന ജിംനാസ്റ്റിക് പരിശീലന ഉപകരണങ്ങളെല്ലാം മഴ നനഞ്ഞ് ഉപയോഗ്യമല്ലാതയി. അധികൃതരുടെ അനാസ്ഥയ്ണു ദേശീയതലത്തില്‍ പ്രകടനം നടത്താന്‍ പ്രാപ്തരായ ഒരുകൂട്ടം കായികതാരങ്ങളുടെ ഭാവിതകര്‍ക്കുന്നതെന്നു രക്ഷകര്‍ത്താക്കള്‍. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code