ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തിരുത്ത്
തിരുവനന്തപുരം
സിസ്റ്റര്‍ അഭയയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധന ഫലം രേഖപ്പെടുത്തിയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് തിരുത്തിയെന്നു ഹൈദരാബാദ് സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. അസിസ്റ്റന്‍റ് കെമിക്കല്‍ എക്സാമിനര്‍ വൈ. സൂര്യപ്രസാദാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണു തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് ഹൈദരാബാദിലേക്ക് അയച്ചത്. റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ വര്‍ക്ക് ബുക്കിലെ ആറു സ്ഥലങ്ങള്‍ തിരുത്തിയിട്ടുണ്ടെന്നു തെളിഞ്ഞു. പോസിറ്റീവ് എന്നതു തിരുത്തി നെഗറ്റീവ് എന്നാക്കിയെന്നാണു സൂര്യപ്രസാദ് മൊഴി നല്‍കിയത്. തിരുവനന്തപുരം അനലറ്റിക് ലാബിലെ ഗീത, ചിത്ര എന്നിവര്‍ ചേര്‍ന്നാണു പരിശോധനാ ഫലം തയാറാക്കിയത്. ഇവര്‍ കൃത്രിമം കാണിച്ചുവെന്നു വ്യക്തമായെന്നും അദ്ദേഹം മൊഴി നല്‍കി. സിബിഐ തയാറാക്കിയ കേസ് ഡയറിയിലെ 96, 97 സാക്ഷികളാണു ഗീതയും ചിത്രയും.
Close...
Maximum Character Allowed -
4000