Thursday, February 09, 2012   5:48 AM IST
Supplements
Home>> News>> Regional
Regional
ഛത്തീസ്ഗഢിലെ ജനപ്രതിനിധികള്‍
Saturday, July 24, 2010
|
|
|
മുല്ലശ്ശേരി

ജനകീയാസൂത്രണത്തെക്കുറിച്ചും, കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ കുറിച്ചും പഠിക്കുന്നതിനു ഛത്തീസ്ഗഢിലെ 13ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരുള്‍പ്പെടുന്ന 15അംഗ ജനപ്രതിനിധി സംഘം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി.

പദ്ധതി വിഹിതം മാതൃകപരമായി ചെലവഴിക്കുന്നതിനു വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച ജില്ലയ്ക്ക് അഭിമാനമായി മാറിയ ബ്ലോക്ക് പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സംഘം പ്രകീര്‍ത്തിച്ചു. കില പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ടി. രാഘവന്‍റെ നേതൃത്വത്തിലാണു സംഘം സന്ദര്‍ശനവും പഠനവും നടത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. സിദ്ധാര്‍ത്ഥന്‍, കെ.എ. ബാലകൃഷ്ണന്‍, ജിയോഫോക്സ് ശ്രീകുമാര്‍ വാക, എ.ടി. ആന്‍റോ, പി.ആര്‍. രാജന്‍, ബിഡിഒ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code