Thursday, February 09, 2012   11:35 AM IST
Supplements
Home>> News>> National News
National News
മോഡിയെ സംരക്ഷിക്കില്ല
Sunday, July 25, 2010
|
|
|
ന്യൂഡല്‍ഹി

ഐപിഎല്‍ ഇടപാടില്‍ ആരോപണ വിധേയനായ ലളിത് മോഡി കുറ്റക്കാരനെങ്കില്‍ സംരക്ഷിക്കില്ലെന്ന് ഐസിസി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ശരത് പവാര്‍. കുറ്റം ചെയ്താല്‍ മോഡിയെന്നല്ല ആരായാലും പ്രത്യാഘാതം അനുഭവിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

മോഡിയുടെ അഴിമതി വിവാദം ഐപിഎല്ലിന്‍റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചു. ഐപിഎല്‍ വിവാദത്തില്‍ മോഡിയെ പിന്തുണച്ചുവെന്ന വാര്‍ത്ത തെറ്റാണ്. എന്നാല്‍ ഐപിഎല്ലിനെ ഇന്ത്യയില്‍ വിജയമാക്കിയതില്‍ മോഡിയുടെ പങ്കു വിസ്മരിക്കാന്‍ കഴിയില്ല. ഐപിഎല്‍ ടീമില്‍ തനിക്കും കുടുംബത്തിനും പങ്കുണ്ടെന്ന വാര്‍ത്ത ശരിയല്ല. മനഃപൂര്‍വം കരിവാരിത്തേക്കാന്‍ കെട്ടിച്ചമച്ചതാണ് ഇത്തരം ആരോപണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code