Wednesday, February 08, 2012   9:37 PM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
മനം കവര്‍ന്ന് കരിവീരന്മാര്‍
Monday, July 26, 2010
|
|
|
തിരുവനന്തപുരം

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം പൂരപ്പറമ്പായി. ലൈവ് സ്റ്റോക്ക് മേളയോടനുബന്ധിച്ചു ഇന്നലെ വൈകിട്ടു സംഘടിപ്പിച്ച ഗജമേള പൊടിപൊടിച്ചു. 15 ഗജവീരന്മാരും പണ്ടിമേള വും വെടിക്കെട്ടും എല്ലാം ചേര്‍ന്നു ഒരു ചെറു പൂരം തന്നെ.

വൈകിട്ടു മൂന്നോടെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ആനയൂട്ടോടെ ആയിരുന്നു പരിപാടികള്‍ക്കു തുടക്കം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നും എത്തിച്ച ചോറ്, നേന്ത്രപ്പഴം, തണ്ണിമത്തന്‍, കരിമ്പ്, വെള്ളരിക്ക എന്നിവയായിരുന്നു ആനയൂട്ടിന് ഒരുക്കിയിരുന്നത്.

ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരന്‍ ആനകളിലൊന്നായ പൊട്ടന്‍കുളം അര്‍ജുനന് ഉരുളച്ചോറു നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂട്ടത്തില്‍ തലയെടുപ്പുള്ള ഗുരു ജി അനന്തപദ്മനാഭന്‍ എന്ന ആനയാണു തിടമ്പേറ്റിയത്. ച ടങ്ങില്‍ വി. ശിവന്‍കുട്ടി എം എല്‍എ, മേയര്‍ സി. ജയന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

വൈകിട്ടു നാലോടെ ഗജവീരന്മാര്‍ നെറ്റിപ്പട്ടവും ചമയങ്ങളും അണിഞ്ഞ് അണിനിരന്നു. സ്റ്റേഡിയത്തില്‍ ക്രമീകരിച്ച നിലവിളക്കില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരന്‍ തിരിതെളിയിച്ചു പകല്‍പൂരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു ചോരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ നേതൃത്വത്തില്‍ അരങ്ങേറിയ പാണ്ടിമേളം പൂരത്തിനു കൊഴുപ്പേകി. 100 ഓളം കലാകാരന്മാര്‍ അണിനിരന്നു.

ഇതോടെ സ്റ്റേഡിയവും പരിസരവും നഗരവാസികളെകൊണ്ടു നിറഞ്ഞു. ശേഷം പൂരത്തിന്‍റെ അവിഭാജ്യ ഘടകമായ കരിമരുന്നുപ്രയോഗത്തിനും തുടക്കമായി.

ഏറ്റവും പ്രായമേറിയ ആന മയ്യനാടു വാസുദേവനും ഏറ്റവും പ്രായംകുറഞ്ഞ ആന പുത്തന്‍കുളം ശിവനും തലസ്ഥാനവാസികള്‍ക്കു കൗതുകമായി. പുത്തന്‍കുളം ശിവന്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ പങ്കെടുത്തില്ല. മേളയില്‍ എത്തുന്നവരുടെ പ്രധാന ആകര്‍ഷണമായി ഇവനെ കനകക്കുന്നിലെ പ്രദര്‍നനഗരിയിലേക്കണു നിയോഗിച്ചത്.

16 ആനകളെ പങ്കെടുപ്പിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇവയിലൊന്നിനു മദപ്പാടു കണ്ടതിനെത്തുടര്‍ന്നു മാറ്റിനിര്‍ത്തുകയായിരുന്നെന്നു ചടങ്ങിന്‍റ ചുമതലയുള്ള വെറ്റിനറി ഡോക്റ്റര്‍ അരവിന്ദ്. ഇതോടനുബന്ധിച്ചു നറുക്കെടുപ്പിലൂടെ ഗജരാജനെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code