Tuesday, February 07, 2012   2:21 PM IST
Supplements
Home>> News>> National News
National News
ഇടതു നോട്ടീസ് വീണ്ടും
Wednesday, July 28, 2010
|
|
|
ന്യൂഡല്‍ഹി

രൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് ഇന്നു സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിനെതിരേ ഇടതുപക്ഷം പാര്‍ലമെന്‍റില്‍ അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്കി. വോട്ടെടുപ്പ് ആവശ്യപ്പെടുന്ന പ്രമേയത്തിലൂടെ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണു ശ്രമമെന്ന് ഇന്നലത്തെ ചര്‍ച്ചകള്‍ക്കു ശേഷം സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി, ബസുദേവ് ആചാര്യ എന്നിവര്‍ അറിയിച്ചു. വിലക്കയറ്റത്തിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി ഇന്നലെ സഭ സ്തംഭിപ്പിച്ചു. രണ്ടുതവണ നിര്‍ത്തിവച്ചശേഷം ഇരു സഭകളും ഇന്നലെത്തേക്കു യോഗം പിരിയുകയും ചെയ്തു.

ഇരു സഭകളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. വിലക്കയറ്റത്തെക്കുറിച്ച് ഇതിനകം പല ചര്‍ച്ചകളും നടന്നു. എന്നാല്‍, വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇനി വോട്ടെടുപ്പിലൂടെ ഭരണ പക്ഷത്തെ സമ്മര്‍ദത്തിലാക്കുകയാണു തങ്ങളുടെ ലക്ഷ്യം. ഇടതുപക്ഷത്തുള്ളവര്‍ മാത്രമല്ല, ടിഡിപി, ബിജെഡി, എഐഡിഎംകെ എന്നീ കക്ഷികളുടെയും പിന്തുണ ഉറപ്പാക്കും. അവരുടെ നേതാക്കളുമായി ഇതിനകം കൂടിക്കാഴ്ച നടന്നുകഴിഞ്ഞു. സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി തുടങ്ങിയ കക്ഷികളുടെ നേതാക്കളുമായി ഇന്നു കൂടിക്കാഴ്ച നടത്തുന്നുണ്ട്. എല്ലാവരുടെയും പിന്തുണ ഉറപ്പുവരുത്തിയ ശേഷമാവും വോട്ടെടുപ്പ് ആവശ്യപ്പെടുക. പ്രതിപക്ഷ സമ്മര്‍ദത്തെ അതിജീവിക്കാനുള്ള കരുത്ത് ഭരണപക്ഷത്തിനുണ്ടെങ്കില്‍ അവരെന്തിനു വോട്ടെടുപ്പു ഭയപ്പെടുന്നു എന്നു യെച്ചൂരി ചോദിച്ചു.സര്‍ക്കാര്‍ വെയര്‍ഹൗസുകളില്‍ അനുവദിക്കപ്പെട്ടതിന്‍റെ ഇരട്ടിയിലധികം ഭക്ഷ്യവസ്തുക്കള്‍ സ്റ്റോക്ക് ഉണ്ട്. എന്നിട്ടും അരിയും ഗോതമ്പുമെല്ലാം പിടിച്ചുവയ്ക്കുകയാണ്. മെച്ചപ്പെട്ട കാലവര്‍ഷം ഉണ്ടായതിനാല്‍ ഇക്കുറി വിളവെടുപ്പു മെച്ചമാകുമെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു. എന്നിട്ടും പൊതുവിതരണത്തിനു സംസംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ വിട്ടുകൊടുക്കാതെ വിലവര്‍ധനയ്ക്ക് അവസരമുണ്ടാക്കുകയാണു സര്‍ക്കാരെന്നും സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code