ജോസഫ് അഴിമതി നടത്തിയിട്ടില്ല
തിരുവനന്തപുരം
മുന്‍ പൊതുമരാമത്ത് മന്ത്രി പിജെ ജോസഫ് അഴിമതി നടത്തിയിട്ടില്ലെന്നു നിയുക്തമന്ത്രി വി. സുരേന്ദ്രന്‍ പിള്ള. അദ്ദേഹം നടപ്പാക്കിയതു സര്‍ക്കാര്‍ നയമാണ്. ഉദ്യോഗസ്ഥര്‍ ആരെങ്കിലും അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതു പുറത്തു കൊണ്ടുവരാന്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലൂടെ കഴിയും. ജോസഫ് അഴിമതിക്കാരനാണെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞ കാര്യം തനിക്കറിയില്ല.
സത്യപ്രതിജ്ഞ ഓഗസ്റ്റ് നാലിനു മുന്‍പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ വകുപ്പിന്‍റെ കാര്യം സംസാരിച്ചില്ല. വകുപ്പിനെപ്പറ്റി യാതൊരു ആവശ്യവും മുന്നോട്ടുവച്ചിട്ടില്ലെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്‍റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Close...
Maximum Character Allowed -
4000